മെല്‍ബണ്‍: നഷ്ടം കുമിഞ്ഞുകൂടുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ പോസ്റ്റ് (Australia Post) 2000 ത്തോളം ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങുന്നു. ഈവര്‍ഷം 500 മില്യന്‍ ഡോളറോളം നഷ്ടം രേഖപ്പെടുത്തിയതോടെയാണ് കടുത്ത തീരുമാനം. ഈ സാഹചര്യത്തില്‍ 1900 ജീവനക്കാരെ സ്വയം പിരിഞ്ഞുപോകലിന് നിര്‍ബന്ധിതമാക്കുകയാണ് മാനേജ്മെന്റ്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ മെട്രോപോളിറ്റന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്.
കത്ത് ഇടപാടുകളുടെ എണ്ണം പത്തുശതമാനത്തോളം താഴ്ന്നതാണ് ലോകമെമ്പാടുമുള്ള പോസ്റ്റല്‍ സ്ഥാപനങ്ങളെപ്പോലെ ഓസ്ട്രേലിയ പോസ്റ്റിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 5 ബില്യന്‍ ഡോളറിന്റെ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കത്തിടപാടുകളുടെ എണ്ണം കുറഞ്ഞതോടെ ഓസ്ട്രേലിയ പോസ്റ്റിന്റെ ഭാവി നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് ഫാഹൗര് പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും