എസ്. ടൗണ്‍ഹാളില്‍ തെളിവെടുപ്പ് നടത്തി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള ആക്ഷേപങ്ങളാണ് തെളിവെടുപ്പില്‍ പരിഗണിച്ചത്. എറണാകുളം ജില്ലയിലെ 19 പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ നിന്നും ആകെ 181 ആക്ഷേപങ്ങളാണ് ലഭിച്ചത്. ജില്ലയില്‍ പുതിയതായി രൂപീകരിക്കുന്ന 17 പഞ്ചായത്തുകളുടേയും രണ്ട് മുനിസിപ്പാലിറ്റികളുടേയും വാര്‍ഡ് പുനര്‍നിര്‍ണ്ണയമാണ് നടന്നത്.
ഓരോ പഞ്ചായത്തിലെയും ജനസംഖ്യയും ഭൂപ്രദേശവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ച് ഓരോ വാര്‍ഡിലെയും ജനസംഖ്യ വ്യത്യാസം 10 ശതമാനമായി നിജപ്പെടുത്തി സുതാര്യമായ പുനര്‍നിര്‍ണ്ണയമാണ് ലക്ഷ്യമാക്കുന്നതെന്ന് സംസ്ഥാന അതിര്‍ത്തി പുനര്‍നിര്‍ണയ കമ്മീഷന് ചെയര്മാന് ശശിധരന് നായര്‍ പറഞ്ഞു. കൂത്താട്ടുകുളം, പിറവം ഗ്രാമ പഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തി. കൂത്താട്ടുകുളത്ത് 25 വാര്ഡൂുകളും പിറവത്ത് 27 വാര്‍ഡുകളും ആയി നിജപ്പെടുത്തുവാനും, നെല്ലിക്കുഴി- കോട്ടപ്പടി-പിണ്ടിമന ഗ്രാമ പഞ്ചായത്തുകളെ വിഭജിച്ച് തൃക്കാരിയൂര്‍ ഗ്രാമ പഞ്ചായത്തും, വെങ്ങോല ഗ്രാമ പഞ്ചായത്തിനെ വിഭജിച്ച് അറക്കപ്പടി പഞ്ചായത്തിനും, പായിപ്ര ഗ്രാമ പഞ്ചായത്തിനെ വിഭജിച്ച് മുളവൂര്‍ പഞ്ചായത്തും, കിഴക്കമ്പലം- കുന്നത്തുനാട് പഞ്ചായത്തുകളെ വിഭജിച്ച് പുതിയതായി പട്ടിമറ്റവും, രായമംഗലം വിഭജിച്ച് കുറുപ്പംപടിയും, ആമ്പല്ലൂര്‍- ഇടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍ക്രമീകരണവും, പതിനഞ്ച് വര്‍ഷത്തോളമായി അനുഭവിച്ച് വരുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായി കുട്ടമ്പുഴ പഞ്ചായത്തില്‍ നിന്നും ഒരു വാര്‍ഡ് പൂര്‍ണ്ണമായും പുതിയതായി രൂപീകരിക്കുന്ന നേര്യമംഗലം പഞ്ചായത്തിലേക്ക് മാറ്റാനും വാര്‍ഡ് പുനര്‍നിര്‍ണ്ണയ ചര്‍ച്ചയില്‍ ധാരണയായി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കവളങ്ങാട് ഗ്രാമ പഞ്ചായത്ത് വിഭജാച്ചാണ് നേര്യമംഗലം പഞ്ചായത്തിന് രൂപം നല്‍കുന്നത്. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാര്‍ഡ് പൂര്‍ണ്ണമായും നേര്യമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. നിരവധി വര്‍ഷത്തെ ആവശ്യം പരിഗണിച്ചാണ് ഇഞ്ചത്തൊട്ടി നിവാസികള്‍ക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തില്‍ അനുകൂല സാഹചര്യം ഉണ്ടായിരിക്കുന്നത്. നിലവില്‍ 25 കിലോമീറ്ററോളം ദൂരം താണ്ടി ഗ്രാമ പഞ്ചായത്തില്‍ എത്തിയിരുന്ന നിവാസികള്‍ക്ക് നേര്യമംഗലം ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതോടെ പഞ്ചായത്തിലേക്കുള്ള ദൂരം അഞ്ച് കിലോമീറ്റര്‍ ആയി കുറയും. ജനസംഖ്യ, ഭൂപ്രകൃതി, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവ കണക്കാക്കിയാണ് വാര്‍ഡ് വിഭജനം നടത്തുന്നത്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും