E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഐ.എസ് ഭീകരരെ തോല്‍പിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കം ; ബാരക് ഒബാമ.

വാഷിംഗ്ടണ്‍: ഐ.എസ് ഭീകരരെ പൂര്‍ണമായി തോല്‍പിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ. പെന്റഗണില്‍ സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പതലേഖരുമായി സംസാരിക്കവേ ഭീകരതയ്‌ക്കെതിരേ രാജ്യം സ്വീകരിച്ചിട്ടുള്ള യുദ്ധ തന്ത്രത്തെ അദ്ദേഹം ന്യായീകരിച്ചു. ഇറാക്കിലും, സിറിയയിലും പ്രാദേശിക പോരാളികള്‍ നടത്തുന്ന കര യുദ്ധത്തിനു പിന്തുണ നല്‍കി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഭീകര്‍ക്കെതിരേ വ്യോമാക്രമണം നടത്തുന്ന രീതി കൊണ്ട് കാര്യമായി ഫലമൊന്നുമുണ്ടാകുന്നില്ലെന്ന കട

Text size
Reading theme
ഐ.എസ് ഭീകരരെ തോല്‍പിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കം ; ബാരക് ഒബാമ.

എസ് ഭീകരരെ പൂര്‍ണമായി തോല്‍പിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ. പെന്റഗണില്‍ സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പതലേഖരുമായി സംസാരിക്കവേ ഭീകരതയ്‌ക്കെതിരേ രാജ്യം സ്വീകരിച്ചിട്ടുള്ള യുദ്ധ തന്ത്രത്തെ അദ്ദേഹം ന്യായീകരിച്ചു. ഇറാക്കിലും, സിറിയയിലും പ്രാദേശിക പോരാളികള്‍ നടത്തുന്ന കര യുദ്ധത്തിനു പിന്തുണ നല്‍കി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഭീകര്‍ക്കെതിരേ വ്യോമാക്രമണം നടത്തുന്ന രീതി കൊണ്ട് കാര്യമായി ഫലമൊന്നുമുണ്ടാകുന്നില്ലെന്ന കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഒബാമ സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം യുദ്ധ തന്ത്രത്തെപ്പറ്റി വിശദീകരിച്ചത്. എസി നെതിരേ പോരാട്ടം നടത്തുന്ന മിവാദികളായ വിമതര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി കൂടുതല്‍ സജ്ജരാക്കണം. എസിനെ തുരത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവരെ തോല്‍പിക്കാന്‍ കഴിയുമെന്നും അവര്‍ തോല്‍പിക്കപ്പെടേണ്ടവരാണെന്നുമുള്ളതിന്റെ തെളിവാണത്. ഓഗസ്റ്റില്‍ ഭീകരര്‍ക്കെതിരേ പോരാട്ടം തുടങ്ങിയ ശേഷം അയ്യായിരം വ്യോമാക്രമണങ്ങള്‍ സഖ്യ സേന നടത്തിയതായി ഒബാമ അവകാശപ്പെട്ടു. എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനപരമായ സഹായം നല്‍കുന്നതിന് ഉപോയഗിക്കുന്ന ഓയില്‍ - ഗ്യാസ് സംവിധാനങ്ങള്‍ തകര്‍ക്കാനും, നേതൃത്വത്തെ ഇല്ലായ്മ ചെയ്യാനുമാണ് വ്യോമാക്രാമണം പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ തന്ത്രം ഫലം ചെയ്യുന്നുണ്ടെന്ന് ഒബാമ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് ശാശ്വത പരിഹമുണ്ടാകണമെങ്കില്‍ പ്രസിഡന്റ് ആസാദ് പുറത്തു പോകണമെന്ന് ഒബാമ നിരീക്ഷിച്ചു. മേഖലയില്‍ ഇടപെടല്‍ നടത്തുന്ന എല്ലാ കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ സമാന അഭിപ്രായമാണുള്ളത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് ഒബാമ പറഞ്ഞു. എല്ലാ വിഭാഗത്തിലും പെട്ട സിറിയക്കാര്‍ക്ക് സ്വീകാര്യമായ ഒരു സര്‍ക്കാരാണ് ഉണ്ടാകേണ്ടത്. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഒബാമ അറിയിച്ചു. എസ് ഉയര്‍ത്തുന്ന അസാധാരണ ഭീഷണിയെപ്പറ്റി എല്ലാവര്‍ക്കും ബോധ്യമുള്ളതു കൊണ്ട് സിറിയയില്‍ ഏവര്‍ക്കും സ്വീകാര്യമായ ഒരു പുതിയ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷയെന്ന് ഒബാമ പറഞ്ഞു. ഇറാക്കില്‍ 3500 അമേരിക്കന്‍ സൈനികരാണ് ഇപ്പോഴുള്ളത്. ഇവരുടെ സംഖ്യ കൂട്ടാന്‍ തത്കാലം ഒരു ഉദ്ദേശവുമില്ലെന്ന് ഒബാമ വ്യക്തമാക്കി. എസി നെതിരായ യുദ്ധ തന്ത്രം വിശദീകരിക്കവേ അമേരിക്കന്‍ കോണ്‍ഗ്രസിനെ ചെറുതായി ഒന്നു കൊട്ടാനും ഒബാമ മറന്നില്ല. എസിന്റെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തി തന്ത്രങ്ങള്‍ മെനയുന്നതിനു നാമനിര്‍ദേശം ചെയ്യപ്പെട്ട ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലെ ടെററിസം ആന്‍ഡ് ഫിനാന്‍ഷ്യല്‍ ക്രൈംസ് അണ്ടര്‍ സെക്രട്ടറി ആദം സുബിന്റെ നിയമനം കോണ്‍ഗ്രസ് ഇനിയും അംഗീകരിച്ചിട്ടില്ല. എസിനെതിരായ പോരാട്ടത്തില്‍ സഹാകരമായ നിലപാടാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍ സുബിന്റെ നിയമനം ആദ്യം അംഗീകരിക്കുകയാണ് വേണ്ടതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. പെന്റഗണ്‍ സന്ദര്‍ശനം പ്രസിഡന്റിന്റെ പതിവ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വൈറ്റ്ഹൗസ് വിശദീകരിക്കുന്നുണ്ടെങ്കിലും പതിവു വിട്ടുള്ളതാണെന്നു ചൂണ്ടക്കാണിക്കപ്പെടുന്നു. 2014 ഒക്‌ടോബറിലാണ് ഇതിനു മുമ്പ് ഒബാമ പെന്റഗണ്‍ സന്ദര്‍ശിച്ചത്.

ഒബാമയുടെ വിശദീകരണം വിമര്‍ശകരെ തൃപ്തരാക്കിയിട്ടില്ല്. പ്രസംഗം ഒരു യുദ്ധ തന്ത്രമല്ലെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ ജോണ്‍ ബൊഹ്‌നറുടെ പ്രസ് സെക്രട്ടറി കോറി ഫ്രിറ്റ്‌സ് ചൂണ്ടിക്കാട്ടി. എസിനെ ഉന്മൂലനം ചെയ്യുന്നതിന് വിശാലമായ എന്തെങ്കിലും പദ്ധതി തയാറാക്കുമെന്നോ ഒബാമ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സിറിയയില്‍ മിതവാദികളായ വിമതരെ പരിശീലിപ്പിക്കുന്ന പ്രക്രിയ കൂടുതല്‍ ഉഷാറാക്കുമെന്നു മാത്രമാണ് പ്രസിഡന്റ് പറഞ്ഞത്. എണ്ണത്തില്‍ അധികം വരാത്ത നൂറു കണക്കിനു പോരാളികളെയാണ് ഇതുവരെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആയിരക്കണക്കിനു പോരാളികളെ പരിശീലിപ്പിക്കണമെന്ന് മോഹം ഇനിയും ബാക്കി നില്‍ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബാമയുടെ കടുത്ത വിമര്‍ശകരിലൊരാളായ സെനറ്റര്‍ ജോണ്‍ മക് കെയിന്‍ കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയ ശേഷം അവിടെ നിന്ന് അമേരിക്കന്‍ സേനയെ സമയബന്ധിതമായി പിന്‍വലിക്കാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കെതെയുള്ള നടപടിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ് പോരാളികള്‍ അഫ്ഗാനിസ്ഥാനിലേക്കു നുഴഞ്ഞു കയറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യം അസ്വസ്ഥതമാകാനുള്ള സാധ്യതകള്‍ വര്‍ധിച്ചു വരികയാണെന്നും പലരും നിരീക്ഷിക്കുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →