അനധികൃതമായി തങ്ങുന്നവര്‍ക്ക് രേഖകള്‍ നിയമവിധേയമാക്കുകയോ അല്ലാത്തപക്ഷം ബഹ്റൈന്‍ വിടുകയോ ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഇത് മുന്‍കാല പൊതുമാപ്പുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഈ പൊതുമാപ്പിന്‍െറ സ്വഭാവും ഉള്ളടക്കവും പുതിയതാണ്. നിയമവിധേയമായി തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഈ പൊതുമാപ്പ് ഉപകാരപ്പെടും.
ഇത് ബഹ്റൈനിലെ അവസാന പൊതുമാപ്പ് ആണെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ഇനിയൊരു പൊതുമാപ്പ് ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല. തീര്‍ത്തും സവിശേഷമായ ഒരു അവസരം എന്ന നിലയില്‍ ഇതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പൊതുമാപ്പിനായി സമീപിക്കുന്ന ആരെയും കരിമ്പട്ടികയില്‍ പെടുത്തില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബഹ്റൈനില്‍ തിരിച്ചത്തൊം. ഏറ്റവും സൗഹാര്‍ദ്ദപരമായ പൊതുമാപ്പായിരിക്കും ഇത്.
ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. നിരവധി തൊഴിലാളികള്‍ വിവിധ എംബസികളില്‍ എത്തുന്നുണ്ട്. എക്ക് മികച്ച ബന്ധമാണുള്ളത്. മൂന്ന് മാസത്തിലൊരിക്കല്‍ എല്ലാ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇതുവഴി, ബഹ്റൈനില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ സാധിക്കാറുണ്ട്.
നിലവില്‍ പലവിധ സംശയങ്ങളുമായാണ് തൊഴിലാളികള്‍ എംബസികളില്‍ എത്തുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. ഏതായാലും തുടക്കത്തില്‍തന്നെ തൊഴിലാളികള്‍ എംബസികളില്‍ എത്തുന്നു എന്നത് നല്ല കാര്യമാണ്. എയിലോ വരേണ്ടതില്ല എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഇത് തൊഴിലാളികള്‍ക്ക് വളരെ പ്രയോജനപ്പെടും. രാജ്യം വിടാന്‍ താല്‍പര്യമുള്ളവര്‍ മാത്രം എമിഗ്രേഷനില്‍ പോയാല്‍ മതി. തൊഴിലാളികള്‍ ഒരു ഫോം പൂരിപ്പിച്ച് തൊഴിലുടമയുടെ പക്കല്‍ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇതിലും ലളിതമായ നടപടികള്‍ ആര്‍ക്കും ഏര്‍പ്പെടുത്താനാകില്ല എന്നാണ് തോന്നുന്നത്. നിലവിലുള്ള എല്ലാ നൂലാമാലകളും അഴിച്ചുപണിഞ്ഞാണ് ഈ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍, പൊതുമാപ്പിന്‍െറ പരിഗണന തേടുന്ന ഒരു തൊഴിലാളിക്ക് ഇത്തവണ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.
പൊതുമാപ്പ് സംബന്ധിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ വിവിധ ക്യാമ്പയിനുകള്‍ നടത്തും. ഇതിനായി ആറു ഭാഷകളില്‍ ലീഫ്ലെറ്റുകള്‍ തയാറാക്കും. ഹിന്ദി, മലയാളം, ഉറുദു, ഫിലിപ്പിനോ, അറബിക്, ഇംഗ്ളീഷ് ഭാഷകളിലാണ് ഇത് അച്ചടിക്കുക. ഈ ലീഫ്ലെറ്റുകള്‍ ബഹ്റൈനിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യും. പുറമെ, മൊബൈല്‍ കമ്പനികളുമായി ചേര്‍ന്ന് മെസേജുകളും അയക്കും. ഇത് ഉടന്‍ തുടങ്ങും.
പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ആരും ഇടനിലക്കാരെ ആശ്രയിക്കരുതെന്ന് ഉസാമ പറഞ്ഞു. ഇക്കാര്യം എംബസികളെയും അറിയിച്ചിട്ടുണ്ട്. ഒരു ഇടനിലക്കാരന്‍െറയും ആവശ്യം ഇക്കാര്യത്തിലില്ല. ആരും പൊതുമാപ്പിനായി ആര്‍ക്കും പണം കൊടുക്കുകയും ചെയ്യരുത്.
സിവില്‍ കേസുകളുടെ നടപടി ക്രമങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്കും പൊതുമാപ്പിനായി അപേക്ഷിക്കാം.
അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ കേസുകളുള്ളവര്‍ക്ക് ഇളവുനല്‍കാനാവില്ല.
പൊതുമാപ്പ് വേള ഉപയോഗപ്പെടുത്താതെയും മതിയായ രേഖകളില്ലാതെയും ബഹ്റൈനില്‍ തുടരാമെന്ന് ആരും കരുതരുത്. പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കും. അവര്‍ക്ക് ഒരു തരത്തിലും ബഹ്റൈനില്‍ സാധാരണ നിലയില്‍ ജീവിക്കാനാകാത്ത സാഹചര്യമാണ് വരാന്‍ പോകുന്നത്. പൊതുമാപ്പ് കാലത്തെ ഒരു ‘കുട്ടിക്കളി’യായി ആരും കാണേണ്ടതില്ല.
നിയമവിരുദ്ധമായി കഴിയുന്നവര്‍ ഉടന്‍ അതാത് എംബസികളിലത്തെുന്നതാണ് നല്ലത്. കാരണം, പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്കും മറ്റും അത് ലഭിക്കാനായി സമയമെടുക്കാന്‍ സാധ്യതയുണ്ട്.
ഡിസംബര്‍ വരെ സമയമുണ്ടല്ളോ എന്ന് കരുതി, നവംബര്‍ അവസാനം എംബസിയില്‍ ഈ പ്രശ്നവുമായി പോയാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ തന്നെ മാസങ്ങളെടുത്തു എന്ന് വരാം. അപ്പോഴേക്ക് പൊതുമാപ്പ് കാലാവധി കഴിഞ്ഞിട്ടുണ്ടാകും.
ഒരു സാഹചര്യത്തിലും പൊതുമാപ്പ് കാലം ദീര്‍ഘിപ്പിക്കില്ല. വലിയ പ്രശ്നങ്ങളുള്ളവര്‍ എംബസിയില്‍ നിന്ന് ഒൗട്ട്പാസ് സംഘടിപ്പിച്ച് നാട്ടില്‍ പോയി വീണ്ടും ശരിയായ പാസ്പോര്‍ട്ടുമായി വരാനാണ് ശ്രമിക്കേണ്ടത്.
ഇത്തരം വിഷയങ്ങളില്‍ സംശയമുള്ളവര്‍ അധികൃതരില്‍ നിന്ന് നേരിട്ട് സംശയങ്ങള്‍ തീര്‍ക്കണം. നിയമപരവും സാങ്കേതികവുമായ കാര്യങ്ങളായതിനാല്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റും തെറ്റായ വിവരങ്ങള്‍ കിട്ടാനാണ് സാധ്യത. ഈ സാഹചര്യമൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എന്തെങ്കിലും സംശയമുള്ളവര്‍ക്ക് 17506055 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെടാന്‍ അവസരമുണ്ടെന്നും ഉസാമ പറഞ്ഞു.