ഇന്ത്യയിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ സാന്നിധ്യം ശക്തമാക്കിയ ട്രംപ് കുടുംബത്തിന്റെ ബിസിനസ് ഇനി ദക്ഷിണേന്ത്യയിലേക്കും. ഹൈദരാബാദിലെ കോകാപേട്ടിൽ വരാനിരിക്കുന്ന ട്രംപ് ടവേഴ്‌സ് ഹൈദരാബാദ് ആണ് ദക്ഷിണേന്ത്യയിലെ ട്രംപ് ബ്രാൻഡിന്റെ ആദ്യ വലിയ പദ്ധതിയായി ഒരുങ്ങുന്നത്.
ട്രംപ് ഓർഗനൈസേഷനും ഇന്ത്യയിലെ പങ്കാളിയായ ട്രിബെക്ക ഡെവലപ്പേഴ്‌സും ഇറ റിയൽറ്റിയും ചേർന്നാണ് പദ്ധതി. നാല് ഏക്കറിൽ 65 നില വീതമുള്ള രണ്ട് ടവറുകളിലായി 450ലേറെ ആഡംബര വസതികളാണ് നിർമിക്കുന്നത്. ഏകദേശം 22 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതിയുടെ വിൽപ്പനമൂല്യം 3,500-4,200 കോടി രൂപയാകുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക വിൽപ്പന ആരംഭിക്കുന്നതിന് മുമ്പുതന്നെ ഏകദേശം 250 കോടി രൂപയുടെ ബുക്കിങ് താൽപര്യം ലഭിച്ചതായും ഡെവലപ്പർമാർ പറയുന്നു.

ഹൈദരാബാദിലേക്കുള്ള ഈ നീക്കം ഒറ്റപ്പെട്ട വിപുലീകരണമല്ല. ഇന്ത്യയിൽ ട്രംപ് ബ്രാൻഡിന്റെ ആദ്യ പദ്ധതികൾ മുംബൈയിലും പൂനെയിലുമായിരുന്നു. പിന്നീട് ഗുരുഗ്രാമിലും കൊൽക്കത്തയിലും പദ്ധതികൾ എത്തി. ഇന്ത്യയിലെ ട്രംപ് ബ്രാൻഡഡ് റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം ഇതിനകം പല നഗരങ്ങളിലായി വ്യാപിച്ചിട്ടുണ്ട്.
വായനക്കാർക്കായി / Recommended for You
















QA Check: Photo + Video Render Test (uk-news)
Uk News: ന്യൂസ് ഡെസ്ക് റിപ്പോർട്ട്
Uk News: പ്രധാന വാർത്തകൾ
Uk News: വിശദമായ വിശകലനം
Uk News: ഏറ്റവും പുതിയ അപ്ഡേറ്റ്
Uk News: ഭാവിയിലേക്കുള്ള കാഴ്ചപ്പാട്