E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

138 രാജ്യങ്ങളില്‍ നിന്ന് അഞ്ച് വര്‍ഷം തുടര്‍ച്ചയായി ജീവിച്ച 5600 പേര്‍ക്ക് പൗരത്വം നല്‍കി അയര്‍ലന്‍ഡ്; ഇനി എട്ടുവര്‍ഷം; 160 അഭയാര്‍ത്ഥികളുമായി ഫ്രാന്‍സില്‍ നിന്ന് ഡിങ്കി ബോട്ടില്‍ കടല്‍ കടന്ന് യുകെയില്‍ എത്തിയ സംഘത്തിന്റെ നേതാവായ 19-കാരന് ജയില്‍

അയര്‍ലന്‍ഡില്‍ പുതിയ പൗരത്വ നിയമഭേദഗതി വരുന്നു; 5 വര്‍ഷമെന്നത് 8 വര്‍ഷമായി ഉയര്‍ത്തും; ഫ്രാന്‍സില്‍ നിന്ന് ഡങ്കി ബോട്ടില്‍ 160 അഭയാര്‍ത്ഥികളുമായി യുകെയിലെത്തിയ 19-കാരന് ജയില്‍ ശിക്ഷ ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പുതിയ പൗരത്വ നിയമനിര്‍ദ്ദേശങ്ങള്‍…

Text size
Reading theme
138 രാജ്യങ്ങളില്‍ നിന്ന് അഞ്ച് വര്‍ഷം തുടര്‍ച്ചയായി ജീവിച്ച 5600 പേര്‍ക്ക് പൗരത്വം നല്‍കി അയര്‍ലന്‍ഡ്; ഇനി എട്ടുവര്‍ഷം; 160 അഭയാര്‍ത്ഥികളുമായി ഫ്രാന്‍സില്‍ നിന്ന് ഡിങ്കി ബോട്ടില്‍ കടല്‍ കടന്ന് യുകെയില്‍ എത്തിയ സംഘത്തിന്റെ നേതാവായ 19-കാരന് ജയില്‍

അയര്‍ലന്‍ഡില്‍ പുതിയ പൗരത്വ നിയമഭേദഗതി വരുന്നു; 5 വര്‍ഷമെന്നത് 8 വര്‍ഷമായി ഉയര്‍ത്തും; ഫ്രാന്‍സില്‍ നിന്ന് ഡങ്കി ബോട്ടില്‍ 160 അഭയാര്‍ത്ഥികളുമായി യുകെയിലെത്തിയ 19-കാരന് ജയില്‍ ശിക്ഷ

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പുതിയ പൗരത്വ നിയമനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി അധികൃതര്‍. 138 രാജ്യങ്ങളില്‍ നിന്നുള്ള 5,600 പേര്‍ക്ക് ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ പൗരത്വം നല്‍കി. നിലവില്‍ അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കാണ് പൗരത്വം ലഭിക്കുന്നതെങ്കില്‍, പുതിയ നിയമപ്രകാരം ഇത് എട്ട് വര്‍ഷമായി ഉയര്‍ത്തും. കൂടാതെ പൗരബോധ പരീക്ഷയും സാമ്പത്തിക ഭദ്രത തെളിയിക്കുന്ന പുതിയ മാനദണ്ഡങ്ങളും കര്‍ശനമാക്കുമെന്ന് നീതിന്യായ സഹമന്ത്രി കോം ബ്രോഫി വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനധികൃത കുടിയേറ്റ സംഘത്തലവന് യുകെയില്‍ ജയില്‍ ശിക്ഷ

ഫ്രാന്‍സില്‍ നിന്നും 160 അനധികൃത കുടിയേറ്റക്കാരുമായി അപകടകരമായ രീതിയില്‍ ഇംഗ്ലീഷ് ചാനല്‍ കടത്തിയ സൗത്ത് സുഡാന്‍ സ്വദേശിയായ 19-കാരന്‍ ചാന്‍ അടകിന് ബ്രിട്ടീഷ് കോടതി ജയില്‍ ശിക്ഷ ശരിവെച്ചു. സുരക്ഷാ ഉപകരണങ്ങളോ നാവിഗേഷന്‍ സംവിധാനങ്ങളോ ഇല്ലാത്ത ചെറിയ ബോട്ടില്‍ 31 കുട്ടികള്‍ അടക്കമുള്ളവരെ അപകടാവസ്ഥയില്‍ കടല്‍ കടത്തിയതിനാണ് നടപടി. കേസില്‍ ഇയാള്‍ക്ക് രണ്ട് വര്‍ഷവും മൂന്ന് മാസവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Uk NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →