ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നതിന്റെ ഭാഗമായി, വിസ കാലാവധി കഴിഞ്ഞ വിദേശികളെ പിടികൂടാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തരകാര്യ മന്ത്രി ടോണി ബര്‍ക്ക് പ്രഖ്യാപിച്ചു. നിലവില്‍, സാധുവായ വിസ ഇല്ലാതെ ഓസ്ട്രേലിയയില്‍ തങ്ങുന്ന എകദേശം 77,000 ഓളം പേരെ പിടികൂടുവാനോ, നാടുവിടാന്‍ പ്രേരിപ്പിക്കുന്നതിനോ ആയി 100 ഉദ്യോഗസ്ഥരെ കൂടുതലായി ആസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സില്‍ നിയമിക്കുമെന്നും ബര്‍ക്ക് വ്യാഴാഴ്ച്ച പറഞ്ഞു.
വിസ കാലാവധി തീര്‍ന്നിട്ടും ഇവിടെ തുടരുന്നവര്‍ക്ക് അതിന്റെ പ്രത്യാഘാതം മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2015 ന് മുമ്പായി വിസ കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് തുടരുന്നവരെ തടവിലാക്കുവാന്‍ കൃത്യമായ പ്രക്രിയകള്‍ ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ പിടികൂടുന്നവരെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കുകയും ആഴ്ച്ചകള്‍ക്കുള്ളില്‍ നാടുകടത്തുകയും ചെയ്യുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് തിരികെ കൊണ്ടുവരികയാണ്.
ഈ പദ്ധതി സുഗമമായി നടത്തുന്നതിലേക്കായി 250 പുതിയ ഡിറ്റെന്‍ഷന്‍ ബെഡുകള്‍ ഉണ്ടാക്കും. മെല്‍ബണിലെ മുന്‍ ക്വാറന്റൈന് സൗകര്യം ഇതിനായി ഉപയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതേസമയം, ഈ പദ്ധതിയെ അമേരിക്കയുടെ കര്‍ക്കശമായ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്ഫോഴ്സ്മെന്ടുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല രാജ്യങ്ങളിലും നടന്നതായി നമ്മള് ടെലിവിഷനുകളില്‍ കണ്ടതുപോലുള്ള പദ്ധതിയല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാർക്കായി / Recommended for You



















ഷിക്കാഗോ പിറവം നിവാസികളുടെ പിക്നിക് ഹൃദ്യമായി; സൗഹൃദവും നാട്ടുപാരമ്പര്യവും പുതുക്കി സംഗമം
ഫ്ലോറിഡയിൽ മോബിൻ എബ്രഹാം അറസ്റ്റിൽ; തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തതായി പോലീസ്
അമേരിക്കയ്ക്ക് ബഹിരാകാശത്തും ആയുധം'; ആദ്യമായി പരസ്യ സമ്മതവുമായി യുഎസ് വ്യോമസേനാ സെക്രട്ടറി
ഫൊക്കാന കണ്വെന്ഷന്, ഗിന്നസ് റെക്കോര്ഡുകള്ക്കിടയില് ഒരു 'ബാലാമണി' വിശേഷം
ഇൻഫാന്റിനോയ്ക്ക് ട്രംപിന്റെ കവചം; ഫിഫയിലെ അധികാരപ്പോരാട്ടം പുതിയ വഴിത്തിരിവിൽ