E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഗായകനും യുകെ മലയാളിയുമായ ബൈജു ചാക്കോച്ചന് ആദരമൊരുക്കും; ഹാസ്യ കലാകാരന്മാരായ തങ്കച്ചന്‍ വിതുരയും, പോള്‍സണ്‍ അങ്കമാലിയും, അറാഫത്ത് കടവിലും വേദിയിലെത്തും; ഗ്രേസ് നൈറ്റ് പതിനെട്ടാം പതിപ്പ് സൗത്താംപ്ടണില്‍ ഒക്ടോബര്‍ 3-ന്

ജോര്‍ജ്ജ് എടത്വ സൗത്താംപ്ടണ്‍: യുകെ മലയാളികളുടെ ആഘോഷവേദികളിലെ ശ്രദ്ധേയ സാന്നിധ്യമായ ഗ്രേസ് മെലഡീസ് ഓര്‍ക്കസ്ട്രയുടെ ഗ്രേസ് നൈറ്റ് പതിനെട്ടാം പതിപ്പ് വേദിയിലെത്താന്‍ ഇനി രണ്ടാഴ്ച്ച മാത്രം ബാക്കി.

Text size
Reading theme
ഗായകനും യുകെ മലയാളിയുമായ ബൈജു ചാക്കോച്ചന് ആദരമൊരുക്കും; ഹാസ്യ കലാകാരന്മാരായ തങ്കച്ചന്‍ വിതുരയും, പോള്‍സണ്‍ അങ്കമാലിയും, അറാഫത്ത് കടവിലും വേദിയിലെത്തും; ഗ്രേസ് നൈറ്റ് പതിനെട്ടാം പതിപ്പ് സൗത്താംപ്ടണില്‍ ഒക്ടോബര്‍ 3-ന്

ജോര്‍ജ്ജ് എടത്വ

സൗത്താംപ്ടണ്‍: യുകെ മലയാളികളുടെ ആഘോഷവേദികളിലെ ശ്രദ്ധേയ സാന്നിധ്യമായ ഗ്രേസ് മെലഡീസ് ഓര്‍ക്കസ്ട്രയുടെ ഗ്രേസ് നൈറ്റ് പതിനെട്ടാം പതിപ്പ് വേദിയിലെത്താന്‍ ഇനി രണ്ടാഴ്ച്ച മാത്രം ബാക്കി. ഒക്ടോബര്‍ 3-ന് ശനിയാഴ്ച സൗത്താംപ്ടണിലെ ബിഷപ് വാല്‍ത്തം ജൂബിലി ഹാളാണ് ഇത്തവണത്തെ സംഗീത-കലാവിരുന്നിന് സാക്ഷ്യം വഹിക്കുക.

വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ നടക്കുന്ന പരിപാടി പൂര്‍ണമായും സൗജന്യമാണ്. ഹാസ്യകലാകാരന്മാരായ തങ്കച്ചന്‍ വിതുര, പോള്‍സണ്‍ അങ്കമാലി, അറാഫത്ത് കടവില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിപാടികളും ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

മുന്‍ വര്‍ഷങ്ങളില്‍ ജി. വേണുഗോപാല്‍, ബിജു നാരായണന്‍, ജോബി ജോണ്‍, കണ്ണൂര്‍ ഷെരീഫ്, അരുണ്‍ ഗോപന്‍, രഞ്ജിനി ജോസ്, ഡെല്‍സി നൈനാന്‍, രാകേഷ് ബ്രഹ്മാനന്ദന്‍ തുടങ്ങിയ നിരവധി പ്രമുഖ കലാകാരന്മാര്‍ ഗ്രേസ് നൈറ്റിന്റെ വേദിയിലെത്തിയിട്ടുണ്ട്.

ബൈജു ചാക്കോച്ചന് ആദരം

മലയാള സിനിമയിലെ പിന്നണി ഗായകനും യുകെ മലയാളിയുമായ ബൈജു ചാക്കോച്ചനെ ഗ്രേസ് നൈറ്റില്‍ ആദരിക്കും. രാജന്‍ പി. ദേവ് സംവിധാനം ചെയ്ത അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പിന്നണി ഗായകനായും ഗാനരംഗത്ത് അഭിനേതാവായും സിനിമയിലെത്തിയത്.

മലയാള നാടകവേദിയിലെ പ്രമുഖ നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ കൊച്ചുമകനാണ് ബൈജു ചാക്കോച്ചന്‍. മലയാള സംഗീതനാടകങ്ങളുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ഒച്ചിറ വേലുക്കുട്ടിയോടൊപ്പം 1930-ല്‍ അവതരിപ്പിച്ച 'കരുണ' എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. കുമാരനാശാന്റെ പ്രശസ്തമായ കരുണ കാവ്യത്തെ ആസ്പദമാക്കിയായിരുന്നു നാടകം.

കോവിഡ് കാലത്തും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഗ്രേസ് നൈറ്റ് സംഘടിപ്പിച്ച് തുടര്‍ച്ച നിലനിര്‍ത്തിയതായി സംഘാടകര്‍ അറിയിച്ചു.

ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ പരിപാടിയുടെ ഒരുക്കങ്ങള്‍.

വേദി: Jubilee Hall, Bishop Waltham, Southampton

തീയതി: 3 ഒക്ടോബര്‍ 2026, ശനിയാഴ്ച

സമയം: വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ

പ്രവേശനം: സൗജന്യം

പോസ്റ്റ്കോഡ്: SO32 1ED

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Uk NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →