മയാമി: കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന ശാലോം ടെലിവിഷന്‍ എന്ന ക്രിസ്ത്യന്‍ ചാനല്‍ ഇന്ന് ലോകമെമ്പാടുമുള്ള അനേകലക്ഷങ്ങള്‍ക്ക്, അനവധി നിരവധി ദൈവാനുഗ്രഹത്തിന്റെ പ്രഭവസ്ഥാനമാണെങ്കില്, ഒരു ദശാബ്ദത്തിലധികമായി ഇതേ ടിവിയിലൂടെ എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി അര മണിക്കൂര്‍ സമയം ആത്മാവില്‍ നിറഞ്ഞ് ദൈവത്തിന്റെ കൈയ്യൊപ്പ് വഴിയായി അഭിഷേകം ചെയ്യപ്പെട്ട ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന `അഭിഷേകാഗ്നി ധ്യാനം' ഇന്ന് പതിനായിരങ്ങള്‍ക്ക് സമാശ്വാസം കൊടുക്കുക മാത്രമല്ല, വിശ്വാസികള്‍ക്ക് അത് ജീവശ്വാസമായി തീര്‍ന്നിരിക്കുകയാണ്.
ജീവിതത്തിന്റെ സന്നിഗ്ദ്ധാവസ്ഥയില്‍ പകച്ചുനിന്ന് ഇനി എന്ത് എന്ന ചോദ്യം ഉള്‍വിളിയായി ഉയര്‍ന്നുപൊങ്ങിയ ലോകമെമ്പാടുമുള്ള അനേകായിരം വ്യക്തികള്‍ക്ക് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രവും ശുശ്രൂഷകളും അഭിഷേകമായി ദൈവം ഇന്നു മാറ്റിയിരിക്കുകയാണ്. ബഹു. അച്ചനിലൂടെ ശ്രവിച്ച വചനം വിശ്വാസത്തോടുകൂടി മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ അഗ്നിച്ചറികുകളില് അത്ഭുതങ്ങളും അടയാളങ്ങളും പറന്നിറങ്ങിയെന്ന് ആയിരങ്ങള്‍ അവിതര്‍ക്കമായി സാക്ഷ്യപ്പെടുത്തുന്നു.
ശാലോം ടെലിവിഷന്റെ തുടക്കംമുതല്‍ ഇന്നുവരെ അഞ്ഞൂറിലധികം ഞായറാഴ്ചകളില്‍ മുടക്കമില്ലാതെ `അഭിഷേകാഗ്നി എപ്പിസോഡ്' മലയാളത്തില്‍ സംപ്രേഷണം ചെയ്തുവരുന്നത് ടെലിവിഷന്‍ രംഗത്തെ ഒരു സംഭവമാണെങ്കിലും അത് ദൈവപരിപാലനം ഒന്നുകൊണ്ട് മാത്രമാണെന്ന് വിനയാന്വിതനായ വട്ടായിലച്ചന് വിശ്വസിക്കുന്നത്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും