കാനഡ : ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റർ അനുസ്മരണ യോഗം നടത്തി .അന്തരിച്ച ഡോ .അബ്ദുൾ കലാമിന്റെ ഓർമ്മ പുതുക്കുന്നതിനായി മിസ്സിസ്സോഗ IAPC ആഫീസിൽ സംഗടിപ്പിച്ച യോഗം അദ്ധേഹത്തെ ലോകം കണ്ട യുവാക്കളുടെ നേതാവ് ആയി വിലയിരുത്തി .ഇന്ത്യൻ ജനതയെ ശാസ്ത്ര വീഥിയിലൂടെ ആകാശ സീമക്ക് അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് നയിച്ച സ്വപ്നാടകൻ ,ഇന്ത്യയുടെ കരുത്തുറ്റ രാഷ്ട്രപതി ,കുട്ടികളുടെ കൂട്ടുകാരൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഡോ .കലാമിന്റെ വേർപാട് രാജ്യത്തിന് ഭാവിച്ച തീരാ നഷ്ടങ്ങളിൽ ഒന്നാണ് എന്ന് യോഗം വിലയിരുത്തി.തികച്ചും സാധാരണ കുടുംബത്തിലെ അംഗം ആയി ജനിച്ചു പത്ര വിതരണത്തിലൂടെ ജീവനം കണ്ടെത്തി ,ആകാശത്തിലെ പറവകളുടെ ചിറകടി കണ്ടു മനസ്സിന്റെ ശാസ്ത്ര നൗക തെളിച്ച ശാസ്ട്രജ്ഞ്ജന്റെ വേർപാടിൽ ലോക ജനതയോടൊപ്പം ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അംഗങ്ങളും ദുഃഖത്തിൽ പങ്കുചേർന്നു .
മിസ്സിസ്സോഗ ആഫീസിൽ നടത്തിയ ചടങ്ങിനോടൊപ്പം തന്നെ ബ്രിട്ടീഷ് കൊളംബിയ,ആൽബെർട ,ലണ്ടൻ ഒന്റാറിയോ ,ക്യുബക് ,എന്നിവിടങ്ങളിലെ പ്രസ്സ് ക്ലബ് അംഗങ്ങളും അതാതു കേന്ദ്രങ്ങളിൽ അന്തരിച്ച കലാമിന്റെ ചിത്രത്തിൽ പുഷ്പങ്ങൾ അർപിചു യോഗത്തിൽ പ്രസ് ക്ലബിന്റെ ഇന്റർനാഷണൽ സെക്രടറി ജെയ്സണ്‍ അധ്യക്ഷത വഹിച്ചു .കാനഡ ചാപ്റ്റർ പ്രസിഡണ്ട് ജയശങ്കർ പിള്ള ,വൈസ് പ്രസിഡണ്ട് ആനീ കോശീ ,ട്രെഷറർ അജീഷ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി,ചടങ്ങിൽ സോണിയ ,മോഹൻ അരിത്ത് ,വിജയ് സേതു മാധവ്,ഡോ .അമിത ,ബാലു ഞാലെലിൽ ,എന്നിവർ സംബന്ധിച്ചു .തുടർന്ന് നടന്ന യോഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷവും ,പതാക ഉയർതലും ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8 മണിക്ക് നടത്തുവാനും തീരുമാനിച്ചു
Jayasankar Pillai
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും