ലോസ്ആഞ്ചലസ്: ഷിക്കാഗോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) സാന്റാ അന്നാ ചാപ്റ്ററിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ആറാംതീയതി അതിവിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.
സെപ്റ്റംബര്‍ ആറിനു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും, സമ്പദ് സമൃദ്ധിയുടേയും ആ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കുന്നതിനുവേണ്ടിയുള്ള ഓണാഘോഷ പരിപാടികള്‍ മഹാബലിയുടെ എഴുന്നള്ളത്തോടെ തുടക്കംകുറിക്കും. ആര്‍പ്പുവിളികളും ആഘോഷത്തിമര്‍പ്പുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാന്റാ അന്നയില്‍ വന്നിറങ്ങുന്ന മഹാബലിയെ സാന്റാ അന്ന ഇടവക വികാരി ഫാ. സി പ്രസിഡന്റ് ജോണ്സണ് വണ്ടനാംതടത്തില്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം, പുലുക്കളി, താലപ്പൊലി, തിരുവാതിര, ചെണ്ടമേളം, വടംവലി മത്സരം, കലാപരിപാടികള്‍, കായിക മത്സങ്ങള്‍ എന്നിവയുണ്ടായിരിക്കും.
സി അംഗങ്ങള്‍ ചേര്‍ന്നൊരുക്കുന്ന തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയ്ക്ക് നേതൃത്വം നല്‍കുന്നത് സതേണ്‍ കാലിഫോര്‍ണിയയില്‍ പ്രമുഖ കേറ്ററിംഗ് സര്‍വീസ് നടത്തുന്ന ജോസ് പാമ്പാടി, ബെന്നി പീറ്റര്‍, രതീഷ് വേണു, ബിജു പി. ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും