E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ജര്‍മന്‍ സംഘം ജി.സി.ഡി.എ. സന്ദര്‍ശിച്ചു

കൊച്ചി : കൊച്ചിയിലെ ജലഗതാഗതത്തിന് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉംട്ടയ്ക്ക് സാമ്പത്തിക സഹായവുമായി ജര്‍മനിയിലെ കെ. എഫ്. ഡബ്ല്യു. ബാങ്ക്. ജി.സി.ഡി.എ. യില്‍ എത്തിയ ജര്‍മന്‍ സംഘം ചെയര്‍മാന്‍ എന്‍.വേണുഗോപാലുമായി ചര്‍ച്ച നടത്തി. ഇത്തരം എല്ലാത്തരം സംരംഭങ്ങളേയും ജി.സി.ഡി.എ. തുറന്ന മനസോടെയാണ് നോക്കിക്കാണുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ബാങ്കിന്റെ ദക്ഷിണേന്ത്യ നഗരവികസന-ഗതാഗത പ്രൊജക്ട് മാനേജര്‍ റോബര്‍ട്ട് വാള്‍ക്കോവിക്, സീനിയര്‍ സിവില്‍ എഞ്ചിനിയര്‍ പീറ്റര്‍ റൂണി, കെ.എം.ആര്‍.എല്‍. എ.ഡി.ജി.എം. ജി.പി

Text size
Reading theme
ജര്‍മന്‍ സംഘം ജി.സി.ഡി.എ. സന്ദര്‍ശിച്ചു

കൊച്ചി : കൊച്ചിയിലെ ജലഗതാഗതത്തിന് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉംട്ടയ്ക്ക് സാമ്പത്തിക സഹായവുമായി ജര്‍മനിയിലെ കെ. എഫ്. ഡബ്ല്യു. ബാങ്ക്. എ. വേണുഗോപാലുമായി ചര്‍ച്ച നടത്തി. എ. തുറന്ന മനസോടെയാണ് നോക്കിക്കാണുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. എല്‍. എം. എ. സന്ദര്‍ശിച്ചത്.

700 കോടി രൂപ ധനസഹായത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന കൊച്ചിയിലെ ജലഗതാഗത രംഗത്തെ നവീകരണം സംബന്ധിച്ച വിശദമായ പദ്ധതി രേഖ ഇതിനകം തയ്യാറായി കഴിഞ്ഞു. ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഈവര്‍ഷാവസാനത്തോടെ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാകുമെന്ന് റോബര്‍ട്ട് വാള്‍ക്കോവിക് പറഞ്ഞു.

ആദ്യഘട്ടത്തില്‍ നഗരത്തിലെ ജെട്ടികള്‍ നവീകരിച്ച് കൂടുതല്‍ സൗകര്യത്തോടെ ജലഗതാഗതം സാധ്യമാക്കുകയാണ് ലക്ഷ്യം. ജെട്ടികളുടെ ഭാഗമായി തന്നെ പാര്‍ക്കിങ് സൗകര്യവും ബസ് ഉള്‍പ്പടെയുള്ള ഗതാഗത സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പന്തൂണ്‍ മാതൃകയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും വിധത്തിലുള്ള ജെട്ടികള്‍ നിര്‍മിച്ചാല്‍ വേലിയേറ്റ-ഇറക്കങ്ങളെ ബാധിക്കാതെ തന്നെ സര്‍വീസ് നടത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. നാട്ടില്‍ നിലവില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വേഗം കൂടിയ ബോട്ടുകളാകും പ്രയോജനപ്പെടുത്തുക. തിരക്കു കൂടിയ സമയവും കുറഞ്ഞസമയവും നോക്കി അതനുസരിച്ച വലിപ്പത്തിലുള്ള ബോട്ടുകളും ഉപയോഗിക്കും. എ. ലാലുവും ചര്‍ച്ചയില്‍ പങ്കെടുത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →