കൊച്ചി: ചൈനീസ് അംബാസഡര്‍ ലി യൂ ചെങ് കൊച്ചിയിലെത്തി. കെ. എസ്. ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വളളംകളി കാണുന്നതിനും കേരളത്തിലെ ടൂറിസം സാധ്യതകള്‍ കണ്ടറിയാനുമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. 15)നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം ആസ്വദിക്കും. ആലപ്പുഴയിലെ കായല്‍ക്കാഴ്ചകളും ഹൗസ് ബോട്ട് യാത്രയ്ക്കും ശേഷമായിരിക്കും വള്ളംകളി കാണാനെത്തുക.
വൈകിട്ട് ആറുമണിയോടെ കൊച്ചിയിലേക്കു തിരിക്കുന്ന ലീ ഫോര്‍ട്ട്കൊച്ചി ബ്രണ്ടന്‍ ബോട്ട് യാര്‍ഡില്‍ എത്തിച്ചേരും. 15) ഡച്ച് പാലസ്, കൊച്ചി സിനഗോഗ്, സെന്റ് ഫ്രാന്‍സിസ് പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കൊച്ചിയിലെ ചീനവലകളും അദ്ദേഹം കാണും. 30 ന് ചീഫ് സെക്രട്ടറിയും കേരള ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ടൂറിസം വ്യവസായികളും ചേര്‍ന്ന് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. 15) രാവിലെ എട്ടിന് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. 11 മണിക്ക് ലീ പത്രസമ്മേളനം നടത്തും. വൈകിട്ട് അഞ്ചോടെ തിരികെ നെടുമ്പാശേരി വഴി മടങ്ങും.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും