കൊച്ചി : കൊച്ചിയില്‍ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനം വഴി വന്‍ തുക വാങ്ങി നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐ അന്വേഷിച്ചിരുന്ന പ്രതി ഉതുപ്പ് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ അടുത്ത സന്തതസഹചാരിയുമാണ് അറസ്റ്റിലായ ഉതുപ്പ് വര്‍ഗ്ഗീസ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് മൈലക്കാട്ട് ഉതുപ്പ് വര്‍ഗീസ് അറിയപ്പെടുന്നത്. അബുദാബിയില്‍ നിന്ന് ഇന്റര്‍പോളാണ് ഉതുപ്പ് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒളിവാക്കാനായി ഹൈക്കോടതിയില്‍ ഉതുപ്പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നഴ്സിങ്ങ് വിദ്യാര്‍ഥികളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ മൂന്നാം പ്രതിയാണ് ഉതുപ്പ്. വിദേശത്ത് ഒളിവില്‍ കഴിയുന്ന കോട്ടയം പുതുപ്പള്ളി മൈലക്കാട്ട് സ്വദേശിയായ ഉതുപ്പ് വര്‍ഗീസിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
റെഡ്കോര്‍ണര്‍ നോട്ടീസില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ഏത് രാജ്യത്തെ പൊലീസിനും അറസ്റ്റ്ചെയ്ത് ഇന്റര്‍പോള്‍ വഴി കുറ്റകൃത്യം നടന്ന രാജ്യത്തിന് കൈമാറാനാകും. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള ഗൂഢാലോചന വഴി അഴിമതി, വിദേശജോലിക്കു പോകുന്നവരില്‍നിന്ന് അമിത തുക ഈടാക്കല്‍ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും റെഡ് കോര്‍ണര്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിക്രൂട്ട്മെന്റിലെ തട്ടിപ്പുകള്‍ നിരീക്ഷിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്സിനെ ഒന്നും എറണാകുളം സൗത്തിലെ അല്‍സറാഫാ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തെ രണ്ടാം പ്രതിയാക്കിയുമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അല്‍സറാഫാ ട്രാവല്‍ ഏജന്‍സിയില്‍നിന്നും മൂന്നരകോടി രൂപ കണ്ടെത്തിയിരുന്നു.
1,629 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 20 ലക്ഷം രൂപ വീതം വാങ്ങിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എറണാകുളം സൗത്തിലാണ് ഉതുപ്പിന്റെ അല്‍ സറഫ് എന്ന സ്ഥാപനം. 19,000 രൂപ മാത്രം വാങ്ങേണ്ട സ്ഥാനത്താണ് ഇവര്‍ 20 ലക്ഷം രൂപ വീതം ഉദ്യാഗാര്‍ത്ഥികളില്‍നിന്നും വാങ്ങിയത്. ഇതുവരെ 453 പേര്‍ക്ക് അല്‍സറാഫാ വഴി കുവൈറ്റിലേക്ക് വിസ നല്‍കിയിരുന്നു. കരാര്‍പ്രകാരം ഓരോ ഉദ്യോഗാര്‍ത്ഥിയില്‍നിന്നും 19,000 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാനാണ് നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍ ഏജന്‍സി 20 ലക്ഷം രൂപ വരെ ഓരോരുത്തരുടേയും പക്കല്‍നിന്നും ഈടാക്കിയിരുന്നു. ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സിന്റെ സഹായം സ്ഥാപനം ഉടമക്ക് ലഭിച്ചിട്ടുന്നെും സിബിഐ കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പ് നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസ് എടുത്തത്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും