E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ

മിസ്സിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുങ്ങി. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് ഇത്തവണ മാവേലിത്തന്പുരാനെ വരവേൽക്കുക. ടിഡി കാനഡ ട്രസ്റ്റാണ് ഗ്രാൻഡ് സ്പോൺസർ. നൃത്ത-സംഗീത പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. സദ്യയ്ക്കുള്ള കൂപ്പൺ വിൽപന ആരംഭിച്ചതായി പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. മുതിർന്നവർക്ക് 20 ഡോളറും ആറു മുതൽ 12 വയസു വരെയുള്ളവർക്ക് 15 ഡോളറ

Text size
Reading theme
സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ

മിസ്സിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുങ്ങി. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡോൺ ബോസ്കോ കാത്തലിക് സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് ഇത്തവണ മാവേലിത്തന്പുരാനെ വരവേൽക്കുക. ടിഡി കാനഡ ട്രസ്റ്റാണ് ഗ്രാൻഡ് സ്പോൺസർ.

നൃത്ത-സംഗീത പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. സദ്യയ്ക്കുള്ള കൂപ്പൺ വിൽപന ആരംഭിച്ചതായി പ്രസിഡന്റ് പ്രസാദ് നായരും സെക്രട്ടറി മഞ്ജുള ദാസും അറിയിച്ചു. മുതിർന്നവർക്ക് 20 ഡോളറും ആറു മുതൽ 12 വയസു വരെയുള്ളവർക്ക് 15 ഡോളറുമാണ് നിരക്ക്. ആറു വയസ്സിൽ താഴെയുള്ള കുടുംബാംഗങ്ങൾക്കു പ്രവേശനം സൌജന്യമാണ്. ടിക്കറ്റിനും പരിപാടിയുടെ വിശദവിവരങ്ങൾക്കും പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രശാന്ത് പൈയുമായി ബന്ധപ്പെടണം (ഫോൺ: 647-295-6474 ). com

ഇതോടനുബന്ധിച്ച് എംകെഎ തയാറാക്കുന്ന പ്രോഗ്രാം ബ്രോഷറിന്റെ കവർചിത്രമായി ഉപയോഗിക്കുന്നതിനായി മാവേലിത്തന്പുരാനെ വരയ്ക്കാനുള്ള മൽസരവും നടത്തുന്നുണ്ട്. ഗ്രേറ്റർ ടൊറന്റോ ഏരിയയിലുള്ള (ജിടിഎ) ആറു മുതൽ പന്ത്രണ്ട് വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ ചിത്രം ഓഗസ്റ്റ് 15ന് മുന്പ് ലഭിക്കണം. com .

മൽസരത്തിന്റെ വിശദാംശങ്ങൾ എംകെഎ വെബ് സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം മൽസരാർഥിയുടെ പേരും വിശദാംശങ്ങളും സഹിതം ബ്രോഷറിൽ ഉൾപ്പെടുത്തുന്നതാണ്

തിരഞ്ഞെടുക്കുന്ന ചിത്രം ഈ വര്‍ഷത്തെ ഓണം പ്രോഗ്രാം ബ്രോഷറിന്റെ കവര്‍ ചിത്രമായിരിക്കും... കുടുതല്‍ വിവിരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →