മധ്യപ്രദേശിലെ ഹാര്‍ദയില്‍ കനത്ത മഴയെ തുടര്‍ന്ന് തീവണ്ടികള്‍ പാളം തെറ്റി 30 പേര് മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മുംബയില്‍ നിന്ന് വാരണാസിയിലേക്ക് വരികയായിരുന്ന കാമിയാനി എക്സ്പ്രസ്സും, ജബല്‍പ്പൂരില്‍ നിന്ന് മുംബയിലേക്ക് പോവുകയായിരുന്ന ജനത എക്സ്പ്രസ്സുമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാത്രി 12 മണിയോടെ ഭോപ്പാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹാര്‍ദയിലാണ് അപകടം ഉണ്ടായത്. നിറച്ച് യാത്രക്കാരുമായി മുംബയില്‍ നിന്ന് വാരണാസിയിലേക്ക് വരികയായിരുന്ന കാമിയാനി എക്സ്പ്രസ്സിനാണ് ആദ്യം പാളം തെറ്റിയത്. ട്രെയിനിന്റെ അവസാനത്തെ ആറ് ബോഗികള്‍ പാളത്തിന് അരുകിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മിനിറ്റുകള്‍ക്കകം തൊട്ടടുത്ത പാളത്തിലൂടെ ജബല്‍പ്പൂരില്‍ നിന്ന് മുംബയിലേക്ക് പോവുകയായിരുന്ന ജനതാ എക്സ്പ്രസ്സ്കൂടി പാളം തെറ്റി മറിഞ്ഞു.
ജനതാ എക്സ്പ്രസിന്റെ എഞ്ചിനും നാല് ബോഗികളുമാണ് മറിഞ്ഞത്. ഹാര്‍ദയിലെ മച്ചക് നദിക്ക് സമീപത്താണ് അപകടം നടന്നതെങ്കിലും ട്രെയിന്‍ നദിയിലേക്ക് വീഴുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. കനത്ത മഴയെ തുടര്‍ന്ന് പാളത്തിലേക്ക് വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്. പാളങ്ങള്‍ ചെളിയിലേക്ക് താണുപോയ അവസ്ഥയിലാണ്. അപകടം നടന്ന ഉടന്‍ രക്ഷപ്പെട്ട ട്രെയിനിലെ യാത്രക്കാരും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഭോപ്പാലില്‍ നിന്ന് ദുരന്തനിവാരണ സേനാംഗങ്ങളും എത്തി.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും