ന്യൂഡല്‍ഹി: വിംബ്ള്‍ഡണ്‍ വനിതാ ഡബ്ള്‍സ് ഗ്രാന്‍ഡ്സ്ളാം കിരീടമുയര്‍ത്തി ചരിത്രംകുറിച്ച ടെന്നിസ് താരം സാനിയ മിര്‍സക്ക് രാജ്യത്തെ ഏറ്റവുംവലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന നല്കാന് കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സാനിയയും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസും അടങ്ങിയ സഖ്യം വിംബ്ള്‍ഡണ്‍ വനിത ഡബ്ള്‍സ് കിരീടമുയര്‍ത്തിയത്. ഇത് പരിഗണിക്കില്ളെന്നാണ് റിപ്പോര്‍ട്ട്. എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടവും സാനിയയെ പുരസ്കാരം ലഭിക്കുന്നതിന് ഫേവറിറ്റാക്കിയിട്ടുണ്ട്. നാമനിര്‍ദേശം നല്‍കിയെങ്കിലും അവസാന തീരുമാനം പുരസ്കാര നിര്‍ണയ സമിതിയുടേതായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
‘ഈ വര്‍ഷത്തെ പുരസ്കാരത്തിനായി ഓള് ഇന്ത്യ ടെന്നിസ് അസോസിയേഷനില്‍നിന്ന് വൈകിയാണ് സാനിയയുടെ നാമനിര്‍ദേശം ലഭിച്ചത്. എന്നാല്‍, മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ അതംഗീകരിച്ച് പുരസ്കാര നിര്‍ണയ സമിതിക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചു. അവസാന തീരുമാനം സമിതിയുടേതായിരിക്കും’-കായിക സെക്രട്ടറി അജിത് ശരണ്‍ പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും