E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം : അഴിമതി നടത്തിയ ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ജലവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ചീഫ് എന്‍ജിനീയര്‍മാര്‍ നല്‍കിയ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പരാതി പരിശോധിക്കണമെന്നും ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അച്ചടക്ക നടപടിക്കെതിരായ നടപടി പരിശോധിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പരാതി വിജിലന്‍സും പരിശോധിക്കണമ

Text size
Reading theme
ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം : അഴിമതി നടത്തിയ ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ജലവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ചീഫ് എന്‍ജിനീയര്‍മാര്‍ നല്‍കിയ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പരാതി പരിശോധിക്കണമെന്നും ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. അച്ചടക്ക നടപടിക്കെതിരായ നടപടി പരിശോധിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പരാതി വിജിലന്‍സും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ മന്ത്രിമാരായ പിജെ ജോസഫും ഇബ്രാംഹിംകുഞ്ഞും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞ് നേരിട്ടും ജോസഫ് ഫയല്‍ നോട്ടെഴുതിയുമാണ് പരാതി നല്‍കിയത്. തങ്ങളുടെ വകുപ്പില്‍ തങ്ങളോട് ചോദിക്കാതെ കൈകടത്തിയെന്നാണ് മന്ത്രിമാരുടെ പരാതി. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ തങ്ങളും അറിഞ്ഞിരിക്കണമെന്നും ആവശ്യപ്പെട്ടു. കടലുണ്ടി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആരോപണവിധേയരായ പൊതുമരാമത്ത്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് വിജിലന്‍സ് നല്‍കിയ ശക്തമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. വിജിലന്‍സ് നല്‍കിയ ഗൗരവതരമായ റിപ്പോര്‍ട്ട് ഒരു തരത്തിലും അവഗണിക്കാന്‍ കഴിയാതിരുന്ന പശ്ചാത്തലത്തില്‍, ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തരമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →