E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മുംബൈ സ്ഫോടനക്കേസ് പ്രതിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളെ.

ന്യൂഡല്‍ഹി : മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ശിക്ഷ ഇളവുചെയ്യണമെന്ന മേമന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിവച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും. രാഷ്ട്രപതിയും മഹാരാഷ്ട്ര ഗവര്‍ണറും ദയാഹര്‍ജി തള്ളിയ നിലയില്‍ മേമന് ഇനിയും കോടതിയെ സമീപിക്കാന്‍സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. തിരുത്തല്‍ ഹര്‍ജി ഉള്‍പ്പടെയുള്ള നിയമസാധ്യത പ്രതിക്ക് മുന്നിലുണ്ടായിട്ടും മരണവാറണ്ട് പുറപ്പെടുവിക്കാന്‍ അനാവശ്യ ധൃതി കാണിക്കുകയായിരുന്നെന്ന് മേമന്‍ സുപ്രീംകോടതിക്ക് സമര്‍പ

Text size
Reading theme
മുംബൈ സ്ഫോടനക്കേസ് പ്രതിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളെ.

ന്യൂഡല്‍ഹി : മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ശിക്ഷ ഇളവുചെയ്യണമെന്ന മേമന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിവച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും. രാഷ്ട്രപതിയും മഹാരാഷ്ട്ര ഗവര്‍ണറും ദയാഹര്‍ജി തള്ളിയ നിലയില്‍ മേമന് ഇനിയും കോടതിയെ സമീപിക്കാന്‍സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഈമാസം 30ന് വധശിക്ഷ നടപ്പിലാക്കാനുള്ള ടാഡാകോടതി ഉത്തരവ് ചോദ്യം ചെയ്താണ് യാക്കൂബ് മേമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജഡ്ജിമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ് എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.

അതിനിടെ യാക്കൂബ് മേമന്‍റെ ദയാഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും വിരമിച്ച ജഡ്ജിമാരും സുപ്രീംകോടതി അഭിഭാഷകരും സാംസ്കാരിക പ്രവര്‍ത്തകരും ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, സിപിഐ രാജ്യസഭ നേതാവ് ഡി രാജ, സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, എംപിമാരായ ശത്രുഘ്നന്‍ സിന്‍ഹ, മണിശങ്കര്‍ അയ്യര്‍, രാംജത് മലാനി, വിരമിച്ച ജഡ്ജിമാരായ പനചന്ദ് ജെയിന്‍, എച്ച് എസ് ബേദി, പി ബി സാവന്ത്, കെ പി ശിവസുബ്രഹ്മണ്യം, നടന്‍ നസറുദ്ദീന്‍ ഷാ, സംവിധായകരായ ആനന്ദ് പട്വര്‍ദ്ധന്‍, മഹേഷ്ഭട്ട്, സാമ്പത്തികവിദഗ്ധരായ പ്രഭാത് പട്നായിക്ക്, സി പി ചന്ദ്രശേഖര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ദയാഹര്‍ജിയെ പിന്തുണച്ചിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →