E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സന്ദര്‍ശകര്‍ എത്തുന്നില്ല.

ദോഹ: കഴിഞ്ഞ ദേശീയ ദിനത്തില്‍ ആരംഭിച്ച അല്‍ വക്റ സൂഖ് വാഖിഫ് പരമ്പരാഗത മോടിയില്‍ അണിഞ്ഞൊരുങ്ങിയെങ്കിലും വേണ്ടത്ര സന്ദര്‍ശകര്‍ എത്തുന്നില്ല. ഖത്തറിന്‍െറ പുരാതന കെട്ടിടങ്ങളും കടല്‍ത്തീര പൈതൃകവുമെല്ലാം ഉള്‍ക്കൊള്ളിച്ച് മനോഹരമായാണ് സൂഖ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിഥികളെ രുചിവൈവിധ്യത്തോടെ വരവേല്‍ക്കുന്ന കഫേകള്‍ തന്നെയാണ് ഇവിടെ പ്രധാന ആകര്‍ഷണം. കടലിനഭിമുഖമായിരുന്ന് ധൗ ബോട്ടുകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കഫേകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍, കഫേകള്‍ക്കകത്ത് സീറ്റുകളില്ലാത്തതും ശീശ

Text size
Reading theme
സന്ദര്‍ശകര്‍ എത്തുന്നില്ല.

ദോഹ: കഴിഞ്ഞ ദേശീയ ദിനത്തില്‍ ആരംഭിച്ച അല്‍ വക്റ സൂഖ് വാഖിഫ് പരമ്പരാഗത മോടിയില്‍ അണിഞ്ഞൊരുങ്ങിയെങ്കിലും വേണ്ടത്ര സന്ദര്‍ശകര്‍ എത്തുന്നില്ല. ഖത്തറിന്‍െറ പുരാതന കെട്ടിടങ്ങളും കടല്‍ത്തീര പൈതൃകവുമെല്ലാം ഉള്‍ക്കൊള്ളിച്ച് മനോഹരമായാണ് സൂഖ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിഥികളെ രുചിവൈവിധ്യത്തോടെ വരവേല്‍ക്കുന്ന കഫേകള്‍ തന്നെയാണ് ഇവിടെ പ്രധാന ആകര്‍ഷണം. കടലിനഭിമുഖമായിരുന്ന് ധൗ ബോട്ടുകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കഫേകളില്‍ നിന്ന് ഭക്ഷണം കഴിക്കാം.

എന്നാല്‍, കഫേകള്‍ക്കകത്ത് സീറ്റുകളില്ലാത്തതും ശീശ വലിക്കുന്നതിന് നിരോധമുളളതുമാണ് ഇവിടേക്ക് ആളുകളുടെ ഒഴുക്ക് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ദോഹയിലെ രണ്ടാമത്തെ സൂഖ് വാഖിഫ് കടല്‍തീരത്ത് മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്നു. രാജ്യത്തിന്‍െറ തെക്ക് ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തിലത്തൊവുന്ന വിനോദ കേന്ദ്രമാണിത്. മത്സ്യബന്ധന ഗ്രാമത്തിന്‍െറ മാതൃകയിലാണ് അമീരി ദിവാനിക്ക് കീഴിലെ പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസ് സൂഖിന്‍െറ നിര്‍മാണം നടത്തിയിരിക്കുന്നത്. വക്റയിലെ സാംസ്കാരിക പാരമ്പര്യവും തനിമയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഏഴ് വര്‍ഷമെടുത്താണ് ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വരുംമാസങ്ങളില്‍ വിവിധ വിഭവങ്ങള്‍ ലഭ്യമാകുന്ന നിരവധി ഭക്ഷണശാലകള്‍ ഇവിടെ ആരംഭിക്കുന്നുണ്ട്. സൂഖില്‍ കോര്‍ണിഷിനോട് ചേര്‍ന്നുളള കഫേകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്നവരുടെ എണ്ണവും കുറവാണ്. അന്താരാഷ്ട്ര ബ്രാന്‍റുകള്‍ ഒഴിവാക്കി പാരമ്പര്യ ഭക്ഷണശാലകള്‍ മാത്രം വക്റ സൂഖില്‍ പ്രോല്‍സാഹിപ്പിക്കാനാണ് അധികൃതരുടെ നീക്കം. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തില്‍ വില നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സൂഖിലെ താരതമ്യേന വലിയ ഭക്ഷണശാലകളിലൊന്നായ ദാര്‍ തുനീസ് മാനേജര്‍ അബ്ദുല്ല ബര്‍ഗൈബ പറഞ്ഞു. സൂഖില്‍ ആളുകള്‍ എത്തിത്തുടങ്ങാത്തതിനാല്‍ കടകള്‍ തുടങ്ങാന്‍ മടിച്ചുനിന്ന ഉടമകള്‍ക്ക് ഉടന്‍ കടകള്‍ തുറക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഗോള്‍ഡ് സൂഖ്, അബായ സൂഖ്, ബൊട്ടിക് ഹോട്ടല്‍ എന്നിവ സൂഖില്‍ ഉടന്‍ തുടങ്ങാനിരിക്കുകയാണ്. ഒരു പേള്‍ മ്യൂസിയം ഇവിടെ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

കൂടുതല്‍ സന്ദര്‍ശകരേയും കുടുംബങ്ങളേയും ആകര്‍ഷിക്കുന്നതിനായി മിനി പാര്‍ക്കും കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനവും ഒരുക്കുന്നുണ്ട്. തീരത്ത് നിര്‍ത്തിയിരിക്കുന്ന ധൗ ബോട്ടുകള്‍ ബീച്ചിന്‍െറ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിന് പുറമെ നാവികരംഗത്ത് ഈ മേഖല നടത്തിയ മുന്നേറ്റങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യ പരിപാലനത്തിന്‍െറ ഭാഗമായി ഓടുകയും നടക്കുകയും ചെയ്യുന്നവര്‍ക്കായി മൂന്നു കിലോ മീറ്റര്‍ നീളത്തില്‍ പാതയൊരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ ദീപാലംകൃതമായിരിക്കും. വക്റ ബീച്ചിലും ഫാമിലി ബീച്ചിലും സായാഹ്നം ചെലവഴിക്കാനത്തെുന്നവര്‍ക്ക് മറ്റൊരു ആകര്‍ഷണം കൂടിയാണ് സൂഖ് വാഖിഫ്. ഈദ് ദിനാഘോഷവേളയില്‍ വക്റ ബീച്ചിലത്തെിയവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവുണ്ടായതായി കടക്കാര്‍ പറയുന്നു.

രാവിലെ ഏഴ് മണി മുതല്‍ രാത്രി 12 മണി വരെ ഇവിടുത്തെ മിക്ക കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണശാലകള്‍ക്ക് പുറമെ അബായ അടക്കമുളള വസ്ത്രങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇവിടെ കടകള്‍ നടത്തുന്നതില്‍ ഭൂരിപക്ഷവും ഖത്തരി വനിതകളാണ്. വ്യാപാര രംഗത്ത് തങ്ങളുടേതായ ഇടം കണ്ടത്തൊനുളള ശ്രമത്തിലാണിവര്‍.

നമസ്കാരത്തിനായി പള്ളിയും വര്‍ധിച്ച വാഹന ബാഹുല്യം ഉള്‍കൊളളാന്‍ കഴിയുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →