കൊച്ചി : ചലച്ചിത്ര- സീരിയല്‍ നടിയായ പ്ലസ്ടു വിദ്യാര്‍ഥിനി ശില്‍പ്പ കരമനയാറ്റില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പ്പയുടെ സുഹൃത്ത് ഒറ്റശേഖരമംഗലം സ്വദേശിയായ ലിജിനാണ് പൊലീസ് കസ്റ്റഡിയില്‍ ആയത്. ശില്പ്പയുശട മരണത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മരിക്കു മുന്‍പ് ശില്‍പ്പയുമായി ലിജിന്‍ വഴിക്കിട്ടിരുന്നെന്നും ഇതിനുപുറമേ ഇയാള്‍ നടിയെ അടിച്ചതായും ശില്‍പ്പയുടെ സുഹൃത്തുകള്‍ മൊഴി നല്‍കിയിരുന്നു.
നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനുസമീപം താമസിക്കുന്ന ഷാജി-സുമ ദമ്പതികളുടെ മകളായ ശില്‍പ്പയെ മരുതംകടവ് പാലത്തിന് സമീപം കരമനയാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്പ്പയ്ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരായ കാട്ടാക്കട സ്വദേശികളുടെ മൊഴിയെടുത്തപ്പോഴാണ് യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും