E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഇന്ധനവില നിയന്ത്രണം ആഗസ്റ്റ് ഒന്നു മുതല്‍.

അബൂദബി: യു.എ.ഇയില്‍ ഇന്ധനവില നിയന്ത്രണം ആഗസ്റ്റ് ഒന്നു മുതല്‍ ഇല്ലാതാകുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഡീസലിന്‍െറയും പെട്രോളിന്‍െറയും വില ആഗോളനിരക്കിന് അനുസരിച്ച് നിശ്ചയിക്കുന്ന പുതിയ നയമായിരിക്കും ഇനി രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുക. ഇതുവരെ സര്‍ക്കാര്‍ സബ്സിഡി നല്‍കിയായിരുന്നു രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ പിടിച്ചുനിര്‍ത്തിയിരുന്നത്. ദേശീയ സമ്പദ്ഘടനക്ക് പിന്തുണ നല്‍കാനും ഇന്ധന ഉപയോഗം കുറക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് ഇങ്ങനെയൊരു തീരുമാനമെട

Text size
Reading theme
ഇന്ധനവില നിയന്ത്രണം ആഗസ്റ്റ് ഒന്നു മുതല്‍.

ഇയില്‍ ഇന്ധനവില നിയന്ത്രണം ആഗസ്റ്റ് ഒന്നു മുതല്‍ ഇല്ലാതാകുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഡീസലിന്‍െറയും പെട്രോളിന്‍െറയും വില ആഗോളനിരക്കിന് അനുസരിച്ച് നിശ്ചയിക്കുന്ന പുതിയ നയമായിരിക്കും ഇനി രാജ്യത്ത് പ്രാബല്യത്തിലുണ്ടാവുക. ഇതുവരെ സര്‍ക്കാര്‍ സബ്സിഡി നല്‍കിയായിരുന്നു രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ പിടിച്ചുനിര്‍ത്തിയിരുന്നത്.

ദേശീയ സമ്പദ്ഘടനക്ക് പിന്തുണ നല്‍കാനും ഇന്ധന ഉപയോഗം കുറക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂയ് അറിയിച്ചു. ഇ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും ആഗോള വില വിലയിരുത്തുന്നതിന് ഇന്ധന വില നിര്‍ണയ സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു. ഒ എന്നിവര്‍ അംഗങ്ങളായിരിക്കും.

എല്ലാ മാസവും ഈ സമിതി യോഗം ചേര്‍ന്ന് വില പുതുക്കി നിശ്ചയിക്കും. എല്ലാ മാസവും 28ാം തീയതി അടുത്തമാസത്തെ വില പ്രഖ്യാപിക്കും. ആഗോള ശരാശരി വിലയും വിതരണ കമ്പനികളുടെ പ്രവര്‍ത്തന ചെലവും അടിസ്ഥാനമാക്കിയുള്ള ആഗസ്റ്റിലെ ഇന്ധന വില അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സമ്പ്രദായം വരുന്നതോടെ ഡീസലിന്‍െറ വില എല്ലാ എമിറേറ്റിലും ഒന്നായിരിക്കും.

നിലവിലെ അന്താരാഷ്ട്ര വില പരിഗണിക്കുമ്പോള്‍ ഡീസല്‍ വില കുറയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് വ്യവസായം, ഷിപ്പിങ്, ചരക്ക് കടത്ത് തുടങ്ങിയ നിരവധി സുപ്രധാന മേഖലകളുടെ പ്രവര്‍ത്തന ചെലവ് കുറക്കുകയും അതുവഴി സമ്പദ്ഘടനക്ക് ഉത്തേജനമാവുകയും ചെയ്യും. ഇയിലെ ശരാശരി വരുമാനത്തില്‍ പെട്രോള്‍ വില മൂന്ന്-നാലു ശതമാനമാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികളുടെ ജീവിതച്ചെലവില്‍ പുതിയ തീരുമാനം കാര്യമായ പ്രത്യാഘാതം ഉണ്ടാക്കില്ല.

അതേസമയം രാജ്യത്തിന്‍െറ നിക്ഷേപക അന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റത്തിന് ഇതു വഴിവെക്കും. സാമ്പത്തിക മത്സരക്ഷമത വര്‍ധിക്കുകയും സര്‍ക്കാരിന്‍െറ നേരിട്ടുള്ള ഇടപെടലില്ലാത്ത സ്വതന്ത്ര വിപണി സമ്പ്രദായ നയത്തിന് പിന്തുണയാവുകയും ചെയ്യും. ഇതോടെ കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനാകും.

ആഴത്തില്‍ പഠനം നടത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനമെടുത്തതെന്ന് സുഹൈല്‍ അല്‍ മസ്റൂയ് പറഞ്ഞു. പുതിയ തീരുമാനം രാജ്യത്തിന്‍െറ സമ്പദ്ഘടനയിലും സാമൂഹിക, പരിസ്ഥിതിക മേഖലയിലുമുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഗൗരവമായി പഠിച്ചു. ഇ സര്‍ക്കാരിന്‍െറ തന്ത്രപരമായ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ സബ്സിഡിയെ ആശ്രയിക്കാത്ത ശക്തമായ സമ്പദ്ഘടനക്ക് ഇത്തരം നടപടികള്‍ ആവശ്യമാണ്. ഇയുടെ സ്ഥാനം. അന്താരാഷ്ട്ര സൂചികകളില്‍ സ്ഥാനം പിടിക്കുന്നതോടെ രാജ്യത്തിന്‍െറ മത്സരക്ഷമത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

വില നിയന്ത്രണം നീക്കുന്നതോടെ ഇന്ധന ഉപയോഗം കുറയുകയും അതുവഴി പ്രകൃതി വിഭവങ്ങള്‍ വരും തലമുറക്കായി സംരക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും. ഇന്ധന ക്ഷമത കൂടിയ, ഇലക്ട്രിക്, സങ്കര കാറുകളിലേക്ക് ജനം മാറും. ജനം പൊതു ഗതാഗതത്തെ കൂടുതല്‍ ആശ്രയിക്കും. 6 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്സൈഡാണ് വാഹനങ്ങള്‍ പുറന്തള്ളിയത്.

ഏതെങ്കിലും ഒരു ആഗോള വിലയെ അടിസ്ഥാനമാക്കിയായിരിക്കില്ല വില നിര്‍ണയിക്കുകയെന്ന് ഊര്‍ജ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഉപഭോക്തൃ അവകാശം കൂടി സംരക്ഷിച്ച് സമതുലിതമായിട്ടായിരിക്കും വില നിശ്ചയിക്കുക. വിതരണ കമ്പനികള്‍ക്ക് മാന്യമായ ലാഭമുണ്ടാക്കാന്‍ അവസരമുണ്ടാക്കും. പ്രീമിയം സേവനങ്ങളിലൂടെ അവരുടെ നഷ്ടം പരിമിതപ്പെടുത്തും. ചെലവ് ചുരുക്കാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →