തിരുവനന്തപുരം: ഓണവിപണിയില്‍ ഇടപെടാന്‍ 100 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന വിലക്കയറ്റം തടയാന്‍ ഫെയറുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തുക അനുവദിച്ചത്. സിവില്‍ സപൈ്ളസ് കോര്പറേഷന് (സപൈ്ളകോ) 68 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 25 കോടിയും ഹോര്‍ട്ടികോര്‍പ്പിന് ഏഴുകോടിയും നല്‍കും. പൂഴ്ത്തിവെപ്പ് ഉള്‍പ്പെടെ തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സുരക്ഷ ശക്തമാക്കും. പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഉള്‍പ്പെട്ട 124 പേരടങ്ങിയ പൊലീസ് സംഘത്തിന്‍െറ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇവര്‍ക്കാവശ്യമായ സാമഗ്രികള്‍ വാങ്ങാനും സൗകര്യങ്ങള്‍ ഒരുക്കാനുമായി 85 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തമിഴ്നാടിന്‍െറ അവകാശവാദങ്ങളില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
ഓണത്തിന് സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ വീതം അരി നല്‍കാനും തീരുമാനിച്ചു. 650 കോടിയുടെ സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. കുടിശി്ശക ഉള്‍പ്പെടെ വിതരണം ചെയ്യും.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും