തിരുവനന്തപുരം : അഡ്വക്കറ്റ് ജനറലിനെതിരെ ഹൈക്കോടതി ഉന്നയിച്ച രൂക്ഷ പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി. മാത്യു ടി തോമസ് ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എ ജിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം സംശയാസ്പദമാണ്. ഹൈക്കോടതി പരാമര്‍ശം വന്നയുടനെ എജിയെ എന്തിനാണ് മുഖ്യമന്ത്രി തിടുക്കത്തില്‍ ന്യായീകരിച്ചത്. പ്രതിപക്ഷത്തിന് മാത്രമല്ല. ഭരണപക്ഷത്തുള്ളവര്‍ക്കും എജിയില്‍ വിശ്വാസമില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.
ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന്റെ ചെകിടത്ത് കിട്ടിയ അടിയാണെന്നും എ ജിയെ തമിഴ്നാടിലേക്കയക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന് പറഞ്ഞു. മദ്രാസ് അഡ്വക്കറ്റ് ജനറലിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കഴിഞ്ഞ ദിവസം കോടതി പരാമര്‍ശിച്ചിരുന്നു.
അതേസമയം ഹൈക്കോടതി പരാമര്‍ശത്തോട് യോജിപ്പില്ലെന്നും പ്രധാനപ്പെട്ട കേസുകളെല്ലാം എ ജി ജയിച്ചിട്ടുണ്ടെന്നും എ ജിയില്‍ പൂര്‍ണവിശ്വാസമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ മറുപടി പറഞ്ഞു. വിമര്‍ശനം ഉന്നയിച്ച ഹൈക്കോടതി ജഡ്ജിയേയും പരോക്ഷമായി ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ചിലര്‍ നിരന്തര പ്രയത്നത്തിലൂടെയാണ് ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നത്. വന്നവഴിയും എത്തപ്പെട്ട സ്ഥാനത്തിന്റെ ഉത്തരവാദിത്വവും മഹത്വവും മറക്കരുതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും