മെല്‍ബണ്‍: ഓസ്ട്രേലിയൻ സര്‍ഫിംഗ് താരവും ലോകചാമ്പ്യനുമായ മൈക്ക് ഫാന്നിംഗ് സ്രാവിന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജെബേ ഓപ്പണില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു മൈക്ക്. സ്രാവ് ആക്രമിച്ചതിന് പിന്നാലെ രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടിലെത്തി മൈക്കിനെ കരയിലെത്തിച്ചു. ’എല്ലാം പെട്ടെന്നാണ് ഉണ്ടായത്. എന്തോ ഒന്ന് പിന്നില്‍ തട്ടുന്ന അനുഭവമാണ് ഉണ്ടായത്. വെള്ളത്തിനടിയില്‍ പോകുമെന്ന് കരുതി. രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’ വേള്‍ഡ് സര്‍ഫ് ലീഗ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ മൈക്ക് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ജെബേ ഓപ്പണ്‍ മത്സരം നിര്‍ത്തിവെച്ചു. സ്രാവ് ആക്രമണം എല്ലാവരേയും ഞെട്ടിച്ചുവെന്ന് ലോക സര്‍ഫ് ലീഗ് കമ്മീഷണര്‍ കീറന്‍ പെരോ പറഞ്ഞു. മൈക്ക് സുരക്ഷിതനാണെന്നതാണ് ആശ്വസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് തവണ ലോക സര്‍ഫിങ്ങ് കിരീടം സ്വന്തമാക്കിയ താരമാണ് മൈക്ക്. ഗോള്‍ഡ് കോസ്റ്റിലെ വീട്ടിലിരുന്ന മൈക്കിന്റെ അമ്മ ലിസ് മത്സരം തത്സമയം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന ഭീതിയിലായിരുന്നു ആദ്യമെന്ന് അവര്‍ തുറന്നുപറഞ്ഞു. എന്നാല്‍ അവസാനം എ്ല്ലാം ശുഭപര്യവസായി ആയി മാറുകയായിരുന്നുവെന്നും അമ്പരപ്പ് വി്ടടുമാറാതെ അവര്‍ പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും