മനാമ: തൊഴില്‍ സ്ഥലത്തെ മര്‍ദനം ഭയന്ന് ഓടുന്നതിനിടെ തൃശൂര്‍ സ്വദേശി അശ്കര്‍ വാഹനമിടിച്ചു മരിച്ച സംഭവത്തെ തുടര്‍ന്ന് ക്യാമ്പുവിട്ട 13 തൊഴിലാളികളില്‍ എട്ടുപേര്‍ ഇന്നലെ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രി ബഹ്റൈനില്‍ നിന്ന് മുബൈ വഴി കേരളത്തിലേക്ക് പോകുന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് ഇവര്‍ പോയത്. ഗംഗാധരന്, ദാമോദരന്‍ ഈരോളി, പ്രവീത്, രാജു, മോഹനന് എന്നിവര്‍ കോഴിക്കോട്ടേക്കുമാണ് പോകുന്നത്. നേരത്തെ ഇവിടെ തുടരാന്‍ താല്പര്യപ്പെട്ടിരുന്ന രഞ്ജിത്ത് അവസാനം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് മടക്കയാത്രക്കുള്ള ടിക്കറ്റും വഴിച്ചെലവായി 1500 രൂപയും എംബസി നല്കി. സാമൂഹിക പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, സിറാജ് കൊട്ടാരക്കര, ബഷീര്‍ അമ്പലായി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശേഖരിച്ച പണവും ഇവര്‍ക്ക് കൈമാറി. ഒരാള്‍ക്ക് 40 ദിനാര്‍ വച്ചാണ് ഇവര്‍ നല്‍കിയത്. പുറമെ ‘പ്രേരണ’യും ഓരോരുത്തര്‍ക്കും 10 ദിനാറും വീട്ടിലേക്കുള്ള മിഠായിയും മറ്റും നല്കി. സാമൂഹിക പ്രവര്‍ത്തകരും എംബസി ഉദ്യോഗസ്ഥനും തൊഴിലാളികളെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ഒരുമാസമായുള്ള ഇടപെടല്‍ കഴിഞ്ഞ ദിവസമാണ് വിജയം കണ്ടത്. ഇതോടെയാണ് ഒരു മാസം മുമ്പ് അശ്കര്‍ എന്ന ചെറുപ്പക്കാരന്‍െറ മരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍ താല്‍ക്കാലികമായെങ്കിലും അവസാനിച്ചത്. ഇവിടെ നില്ക്കുന്ന തൊഴിലാളികള്‍ക്ക് ‘ടുസ്റ്റാര്‍’ എന്ന ക്ളീനിങ് കമ്പനി ഇതിനകം ഓഫര്‍ ലെറ്റര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എംബസിയില്‍ നടന്ന ചര്‍ച്ചയില്‍ പാസ്പോര്‍ട്ട് വിഷയത്തില്‍ തീരുമാനമായിരുന്നെങ്കിലും പെരുന്നാള്‍ തിരക്കു മൂലം വിമാനങ്ങളില്‍ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭ്യമല്ലാതിരുന്നത് മൂലമാണ് യാത്ര നീണ്ടത്.
ശമ്പളക്കുടിശ്ശികയുടെ കാര്യത്തില്‍ ഒടുക്കം നടന്ന ചര്‍ച്ചയിലും സ്പോണ്സര് ഉറപ്പ് നല്കാതിരുന്നതില് സാമൂഹിക പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും ഒരേ പോലെ നിരാശയുണ്ട്. ഇന്ത്യന്‍ എംബസി അഭിഭാഷകക്ക് തൊഴിലാളികള്‍ പവര്‍ഓഫ് അറ്റോണി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ശമ്പള കുടിശ്ശിക, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവക്കായി നല്കിയ കേസിനെ ആശ്രയിച്ചാകും ഇക്കാര്യങ്ങളുടെ തീര്‍പ്പ്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും