മെല്‍ബണ്‍: വിക്ടോറിയ ഉള്‍പ്പെടെ ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങള്‍ വീണ്ടും അതിശൈത്യത്തിലേക്ക്. മെല്‍ബണില്‍ ദിവസങ്ങളായി കൊടുംതണുപ്പാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പെര്‍ത്തില്‍ നിന്ന് മെല്‍ബണിലെത്തിയ ക്വാന്റാസ് വിമാനം കൊടുംതണുപ്പിനെത്തുടര്‍ന്ന് നാലുമണിക്കൂറാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നത്. വിമാനത്തിലെ ഐസ് നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടിയതിനെത്തുടര്ന്നാണിത്. ഇതിനായുള്ള ഡീ ഐസിംഗ് ട്രക്കും പ്രവര്‍ത്തന രഹിതമായി. നിരവധി സര്‍വീസുകള്‍ കൊടുംതണുപ്പിനെത്തുടര്‍ന്ന് താളം തെറ്റി. 6 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 1 ഡിഗ്രിയിലെത്തിയിരുന്നു.
മറ്റൊരു പ്രമുഖനഗരമായ സിഡ്നിയിലെ ശൈത്യം കഴിഞ്ഞ നാല്പ്പത്തിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളതാണ്. മഞ്ഞു വീഴ്ച്ച ന്യൂസൗത്ത് വെയില്‍സിന്റെ മധ്യപടിഞ്ഞാറന്‍ മേഖലകളിലും ക്യൂന്‍സ്ലാന്റിലും ജനജീവിതം ദു്ഃസ്സഹമാക്കിയിരിക്കുകയാണ്. മഞ്ഞുവീഴ്ച്ച മൂലം ന്യൂസൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് വീടുകളില്‍ കഴിഞ്ഞദിവസം വൈദ്യുതി തടസപ്പെട്ടു. ക്യൂന്‍സ്ലാന്‍ഡിലും മഞ്ഞുവീഴ്ച വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്റ്റാന്തോര്പ്, ആപിള്‍ തോര്‍പ്, യുകി എന്നിവിടങ്ങളില്ലെല്ലാം കൊടുംശൈത്യമാണ്. ബ്ലൂമൗണ്ടന്‍ മേഖലയില്‍ ഇരുപത് സെന്റീമീറ്റര്‍ കനത്തിലാണ് കഴിഞ്ഞദിവസം മഞ്ഞ് പെയ്തത്.
തണുപ്പകറ്റാന്‍ കിടപ്പ് മുറിയില്‍ കല്‍ക്കരി കത്തിച്ച ഇരുപത്തോന്പതുകാരൻ മരിച്ചു. അജാന്ത നവരത്നം എന്ന ശ്രീലങ്കക്കാരനാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും