E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സാന്ത്വനം പദ്ധതിക്ക് ജില്ലയില്‍ തുടക്കം.

പാമ്പാക്കുട: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആരോഗ്യ സാമൂഹ്യ സുരക്ഷ അദാലത്ത്-സാന്ത്വനം പദ്ധതിക്ക് ജില്ലയില്‍ തുടക്കം. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. അവശതയനുഭവിക്കുന്നവര്‍ക്കും നിരാശ്രരയാവര്‍ക്കുമുള്ള അദാലത്തില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് തുടര്‍ ചികിത്സയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ കഴിയില്ലെങ്കിലും പരിഹരിക്കപ്പെടാന്‍ കഴിയുന്ന വിഷയങ്ങള്‍ക്ക് ഉ

Text size
Reading theme
സാന്ത്വനം പദ്ധതിക്ക് ജില്ലയില്‍ തുടക്കം.

പാമ്പാക്കുട: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആരോഗ്യ സാമൂഹ്യ സുരക്ഷ അദാലത്ത്-സാന്ത്വനം പദ്ധതിക്ക് ജില്ലയില്‍ തുടക്കം. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു.

അവശതയനുഭവിക്കുന്നവര്‍ക്കും നിരാശ്രരയാവര്‍ക്കുമുള്ള അദാലത്തില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് തുടര്‍ ചികിത്സയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ കഴിയില്ലെങ്കിലും പരിഹരിക്കപ്പെടാന്‍ കഴിയുന്ന വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. ജനങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൂടിയാണത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെക്കുന്ന ആശയവും ഇതുതന്നെ. ഇതേ മാതൃകയില്‍ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് സാന്ത്വനം പദ്ധതി. ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുക എന്നതും സേവനം ലഭ്യമാക്കുക എന്നതും ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.

എല്‍ കാര്‍ഡ് ആക്കി മാറ്റി നല്‍കാന്‍ അദാലത്തില്‍ തീരുമാനമായി. മറ്റ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രിയുടെ ചികിത്സ സഹായം, പട്ടികവിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, അംഗപരിമിതരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം, മിശ്ര വിവാഹിതര്‍ക്കുള്ള സഹായം, വനിതകള്‍ ഗൃഹനാഥകളായ കുടുംബത്തിലെ കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പ്, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയവയും ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം, ഡയാലിസിസിനു വിധേയരായവര്‍ക്കും വൃക്ക, കരള്‍ മാറ്റിവെച്ചവര്‍ക്കും ഹീമോഫീലിയ ബാധിതര്‍ക്കുമുള്ള സമാശ്വാസം പദ്ധതി ധനസഹായം എന്നീ വിഭാഗങ്ങളിലായി ആകെ രണ്ടായിരത്തോളം അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സ്‌നേഹപൂര്‍വ്വം പദ്ധതിയിലേക്കും നൂറിലധികം അപേക്ഷകളാണ് ലഭിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള മെഡിക്കല്‍ ക്യാംപില്‍ 400 ഓളം പേര്‍ പങ്കെടുത്തു.

ജി. സി. ഒ. മീരാന്‍കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സാമൂഹ്യ ക്ഷേമം, തദ്ദേശ സ്വയംഭരണം, സാമൂഹ്യ നീതി - വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →