ന്യൂഡല്‍ഹി: നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പ്രതികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി ബി ഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പേപ്പര്‍ ചോര്‍ച്ച കേസുകള്‍ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ മുമ്പാകെ ബുധനാഴ്ച കുറ്റപത്രം ഹാജരാക്കും.
ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം-1988, പൊതുപരീക്ഷകള്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) നിയമം-2024 എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാർക്കായി / Recommended for You
















QA Check: Photo + Video Render Test (india)
പാക്കിസ്ഥാനിൽ ടിക്ടോക് താരം ഷംസോ ബിബി വെടിയേറ്റ് മരിച്ചു
എയർ ഇന്ത്യയുടെ തിരിച്ചുവരവിന് ഒരു ദശാബ്ദം വരെ വേണ്ടിവരും; നഷ്ടം കുത്തനെ ഉയർന്നെന്ന് ടാറ്റ സൺസ് ചെയർമാൻ
സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരെ സിജെപി; ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധമെന്ന് മുന്നറിയിപ്പ്
India: ന്യൂസ് ഡെസ്ക് റിപ്പോർട്ട്