E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത രൂക്ഷം; 10 മാസത്തിനിടെ 14 തവണ തീരുമാനങ്ങളെ എതിര്‍ത്ത് രണ്ട് കമ്മിഷണര്‍മാര്‍

Deep Rift In Election Commission: 2 Commissioners Opposed Decisions 14 Times In 10 Months

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഉള്‍പ്പെടെ ഗുരുതര ആക്ഷേപങ്ങള്‍; തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അധികാര കേന്ദ്രീകരണവും നിയമലംഘനവും ആരോപിച്ച് രേഖാമൂലം എതിര്‍പ്പ് ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസിഐ) പ്രവര്‍ത്തനങ്ങളില്‍ ഗുര…

Text size
Reading theme
തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത രൂക്ഷം; 10 മാസത്തിനിടെ 14 തവണ തീരുമാനങ്ങളെ എതിര്‍ത്ത് രണ്ട് കമ്മിഷണര്‍മാര്‍

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഉള്‍പ്പെടെ ഗുരുതര ആക്ഷേപങ്ങള്‍; തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അധികാര കേന്ദ്രീകരണവും നിയമലംഘനവും ആരോപിച്ച് രേഖാമൂലം എതിര്‍പ്പ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസിഐ) പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ഭിന്നതയും ആശങ്കകളും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളെയും പുറപ്പെടുവിച്ച ഉത്തരവുകളെയും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ രേഖാമൂലം എതിര്‍ത്തതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഒരേ ദിവസം നാല് തവണ വരെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് ചില തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

) പിന്നീട് 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കിയതോടെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് 13 കോടിയിലേറെ പേരുകള്‍ ഒഴിവാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വോട്ടവകാശം ആര്‍ക്കൊക്കെ ലഭിക്കണം, ആരുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണം തുടങ്ങിയ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്ക് സംബന്ധിച്ച് വ്യാപകമായ പൊതുചര്‍ച്ചകള്‍ക്കിടെയാണ് കമ്മിഷനുള്ളിലെ ഭിന്നതയും പുറത്തുവന്നത്.

ആര്‍. നടപടിക്രമത്തില്‍ വോട്ടര്‍മാരെ പുനഃസ്ഥാപിച്ച ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍, സമ്പൂര്‍ണ വോട്ടര്‍പട്ടികയുടെ സുരക്ഷയും സംരക്ഷണവും തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും എതിര്‍പ്പുകള്‍ ഉയര്‍ന്നത്. ഇവയുമായി ബന്ധപ്പെട്ട പരാതികളുടെ പകര്‍പ്പുകള്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും നല്‍കിയിരുന്നു. ചില കത്തുകള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍മാര്‍ക്കും അയച്ചു.

ഫോം 6 മാറ്റിയത് നിയമവിരുദ്ധമെന്ന് ആക്ഷേപം

പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ സമര്‍പ്പിക്കുന്ന ഫോം 6ല്‍ ജൂലൈയില്‍ വരുത്തിയ മാറ്റമാണ് പ്രധാന എതിര്‍പ്പുകളിലൊന്ന്. ആറിന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഈ ചോദ്യത്തിന് ഉത്തരം നല്‍കാതെ അപേക്ഷ തുടരാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി.

നിയമങ്ങളില്‍ ഭേദഗതി വരുത്താതെ ഫോം 6ല്‍ ഇത്തരമൊരു മാറ്റം വരുത്താനാകില്ലെന്ന് വിവേക് ജോഷി മേയില്‍ രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നു. സുഖ്ബീര്‍ സിങ് സന്ധുവും ഇതിനെ പിന്തുണച്ചു. എന്നാല്‍ മാറ്റം നടപ്പാക്കിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13ന് സന്ധു രേഖാമൂലം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. നടപടി 'അനധികൃതവും നിയമവിരുദ്ധവുമാണ്' എന്നും മാറ്റം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തും ചോദ്യമടങ്ങിയ ഫോം നിലവിലുണ്ടായിരുന്നുവെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വോട്ടര്‍പട്ടികയുടെ നിയന്ത്രണം കേന്ദ്രീകരിക്കുന്നതായി പരാതി

വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് വികേന്ദ്രീകൃത സംവിധാനത്തിലൂടെയാണെന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടിയായി പതിറ്റാണ്ടുകളായി മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. ഓരോ മണ്ഡലത്തിലെയും വോട്ടര്‍പട്ടിക തയ്യാറാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് നിയമപരമായ അധികാരമുള്ള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരാണ്. സാധാരണയായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ഈ ചുമതല വഹിക്കുന്നത്.

ഇആര്‍ഒനെറ്റ്, പിന്നീട് ഇസിഐനെറ്റ് എന്നീ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളിലൂടെയാണ് വോട്ടര്‍പട്ടിക പരിപാലിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തിലേക്കുള്ള സംസ്ഥാനതല ഉദ്യോഗസ്ഥരുടെ പ്രവേശനം പരിമിതപ്പെടുത്തുന്നതായി സന്ധുവും ജോഷിയും പലതവണ ആശങ്ക പ്രകടിപ്പിച്ചു.

ആര്‍. വിവിധ സംസ്ഥാനങ്ങളില്‍ ശക്തമാകുന്നതിനിടെ മേയില്‍ ജോഷി വോട്ടര്‍പട്ടിക ഡാറ്റാബേസ് ക്രമേണ കേന്ദ്രീകരിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട നിയമപരമായ അധികാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും വോട്ടര്‍ ഡാറ്റാബേസില്‍ മാറ്റം വരുത്താനുള്ള അനുമതിയില്ലെന്ന് ഉറപ്പാക്കാന്‍ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഓഗസ്റ്റില്‍ സന്ധുവും സമാനമായ ആശങ്ക രേഖപ്പെടുത്തി. ഇആര്‍ഒനെറ്റ് പോര്‍ട്ടലില്‍ ആവശ്യമായതും പൂര്‍ണവുമായ പ്രവേശനാവകാശം ലഭിക്കുന്നില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ടി. സീമ ഖന്നയ്ക്ക് നിയമപരമായ അധികാരമില്ലെന്നും സന്ധു ചൂണ്ടിക്കാട്ടി.

ടി. വിഭാഗത്തിനുള്ളില്‍നിന്നുതന്നെ ദുര്‍ബലപ്പെടുത്തുകയാണെന്ന ആശങ്കയാണ് ഇരുവരും ഉയര്‍ത്തിയത്.

പശ്ചിമ ബംഗാളില്‍ അപ്പീലുകള്‍ സമര്‍പ്പിച്ചതാര്?

ആര്‍. ഏറ്റവും ശക്തമായ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ആര്‍. ആര്‍. പ്രകാരം ഒഴിവാക്കിയ വോട്ടര്‍മാരുടെ എണ്ണം വിജയമാര്‍ജിനേക്കാള്‍ കൂടുതലായിരുന്നു. പിയും 21 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും വിജയിച്ചു.

വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്ത രീതിയെ തുടര്‍ന്ന് 2026 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. ആര്‍. നടപടിയില്‍ 'യുക്തിപരമായ പൊരുത്തക്കേടുകള്‍' കണ്ടെത്തിയ 60 ലക്ഷം വോട്ടര്‍മാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് മാറ്റി ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. ഇതില്‍ 27 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പിന്നീട് കമ്മിഷന്‍ നീക്കം ചെയ്തു. ഈ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ െ്രെടബ്യൂണലുകള്‍ രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചു.

ട്രൈബ്യൂണലുകളില്‍ 38 ലക്ഷം അപ്പീലുകള്‍ കെട്ടിക്കിടക്കുന്നതായി കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. 21 ലക്ഷം അപ്പീലുകള്‍ പേരുകള്‍ നീക്കം ചെയ്ത വോട്ടര്‍മാര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയതാണ്. 10 ലക്ഷം അപ്പീലുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ അപ്പീലുകള്‍ ആരാണ് നല്‍കിയതെന്ന് കമ്മിഷന്‍ വ്യക്തമാക്കിയില്ല.

ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ അപ്പീല്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് സന്ധു ആക്ഷേപം ഉന്നയിച്ചത്. ' എന്ന് അദ്ദേഹം ചോദിച്ചു. അപ്പീലുകള്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ചത് ആരാണെന്നും അദ്ദേഹം അന്വേഷിച്ചു.

അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനമോ നടപടിക്രമമോ സംബന്ധിച്ച് തനിക്കോ വിവേക് ജോഷിക്കോ പശ്ചിമ ബംഗാളിലെ നിലവിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കോ വിവരം നല്‍കിയിരുന്നില്ലെന്നും സന്ധു രേഖപ്പെടുത്തി.

ഗോവയില്‍ സോഫ്റ്റ്‌വെയര്‍ പിഴവ്; അര്‍ഹരായ 97 വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്ത്

വോട്ടര്‍പട്ടികയുടെ നിയന്ത്രണം കേന്ദ്രീകരിക്കുന്നതിനെതിരായ കമ്മിഷണര്‍മാരുടെ ആശങ്കകള്‍ ഗോവയിലും ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചതായി റിപ്പോര്‍ട്ട്. ആര്‍. നടപടിയില്‍ 'യുക്തിപരമായ പൊരുത്തക്കേടുകള്‍' കണ്ടെത്തിയ വോട്ടര്‍മാര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വാദം കേള്‍ക്കാനും അവസരം നല്‍കണമെന്ന് ജനുവരി 29ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

പഴയ വോട്ടര്‍പട്ടികയിലെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ പേരുമായി പുതിയ വോട്ടറുടെ വിവരങ്ങള്‍ ബന്ധിപ്പിക്കുമ്പോള്‍ പേര് പൊരുത്തപ്പെടാത്തത്, പ്രായത്തിലെ അസ്വാഭാവിക വ്യത്യാസം തുടങ്ങിയവ സോഫ്റ്റ്‌വെയര്‍ കണ്ടെത്തുന്നതാണ് യുക്തിപരമായ പൊരുത്തക്കേടുകള്‍.

ഗോവയില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ രേഖകള്‍ പരിശോധിച്ച് 97 വോട്ടര്‍മാര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹരാണെന്ന് കണ്ടെത്തി. എന്നാല്‍ ഈ തീരുമാനം രേഖപ്പെടുത്താന്‍ സോഫ്റ്റ്‌വെയറില്‍ സംവിധാനമുണ്ടായിരുന്നില്ല.

ഫെബ്രുവരി 11നും 17നും ഇടയില്‍ ഗോവ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് സംസ്ഥാനത്തിന്റെ ചുമതലയുള്ള സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് ഭാരതിക്ക് എട്ട് തവണ കത്തയച്ചു. ടി. ഡയറക്ടര്‍ ജനറല്‍ സീമ ഖന്നയ്ക്കും എല്ലാ കത്തുകളുടെയും പകര്‍പ്പ് നല്‍കി. സുപ്രീം കോടതി നിര്‍ദേശപ്രകാരം നേരത്തേ നീക്കം ചെയ്ത പേരുകള്‍ പുനഃസ്ഥാപിക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കഴിയുന്ന റോള്ബാക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള സമയപരിധി അടുത്തിട്ടും കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ല. ആവശ്യമായ സംവിധാനം സമയത്ത് പ്രവര്‍ത്തനക്ഷമമാക്കാത്തതിനെ തുടര്‍ന്ന് 97 വോട്ടര്‍മാരുടെ പേരുകള്‍ ഗോവയിലെ അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടില്ല. എണ്ണം കുറവാണെങ്കിലും അര്‍ഹരായ ഓരോ പൗരന്റെയും വോട്ടവകാശം ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യം

ഭരണഘടനയുടെ 324ാം അനുച്ഛേദപ്രകാരം രൂപീകരിച്ച ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ചീഫ് ഇലക്ഷന്‍ കമ്മിഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുമാണ് അംഗങ്ങള്‍. പദവിയില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ തുല്യരില്‍ ഒന്നാമനാണെങ്കിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല.

2023ലെ ചീഫ് ഇലക്ഷന്‍ കമ്മിഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി) നിയമത്തിലെ 18ാം വകുപ്പ് പ്രകാരം കമ്മിഷന്റെ എല്ലാ കാര്യങ്ങളും കഴിയുന്നത്ര ഏകകണ്ഠമായി നടത്തണമെന്നാണ് വ്യവസ്ഥ. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനം കൈക്കൊള്ളണം. കമ്മിഷന്റെ നടപടിക്രമങ്ങളും ചുമതല വിഭജനവും ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് നിശ്ചയിക്കേണ്ടതെന്നും നിയമം വ്യക്തമാക്കുന്നു.

ഈ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് സന്ധുവും ജോഷിയും കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കത്തുകള്‍ അയച്ചത്. ഏപ്രില്‍ 16ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ച കുറിപ്പില്‍, കമ്മിഷന്റെ പേരില്‍ നിരവധി ആശയവിനിമയങ്ങള്‍ നടക്കുമ്പോഴും അവയ്ക്ക് കമ്മിഷന്റെ അംഗീകാരമില്ലെന്ന് സന്ധു പറഞ്ഞു. 2023ലെ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇനി മുതല്‍ എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും കമ്മിഷന്റെ അംഗീകാരം ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എട്ട് ദിവസത്തിന് ശേഷം ഏപ്രില്‍ 24ന് ജോഷിയും സമാനമായ ആശങ്ക രേഖപ്പെടുത്തി. കമ്മിഷന്റെ ആവശ്യമായ അംഗീകാരമില്ലാതെ നിരവധി ആശയവിനിമയങ്ങള്‍ ഇസിഐയുടെ പേരില്‍ പ്രചരിക്കുന്നുണ്ടെന്നും ഭാവിയിലെ എല്ലാ ആശയവിനിമയങ്ങള്‍ക്കും ഭരണഘടനയുടെ 324ാം അനുച്ഛേദത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ കമ്മിഷന്റെ അംഗീകാരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാല് മാസത്തിനുശേഷം പൂര്‍ണയോഗം

കമ്മിഷനിലെ ഭിന്നതകള്‍ സംബന്ധിച്ച് *ദി ഇന്ത്യന്‍ എക്‌സ്പ്രസ്* വിശദമായ അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഗോവ, മുംബൈ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളും കമ്മിഷണര്‍മാര്‍ തമ്മിലുള്ള രേഖാമൂലമുള്ള ആശയവിനിമയങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദേശീയ തിരഞ്ഞെടുപ്പുകളുടെ സ്വതന്ത്രവും നീതിപൂര്‍വവുമായ നടത്തിപ്പ് ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനത്തിനുള്ളില്‍ ഇത്രയും വ്യാപകമായ അഭിപ്രായവ്യത്യാസം അപൂര്‍വമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എ. സര്‍ക്കാര്‍ നിയമിച്ചവരാണ്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരടങ്ങിയ സമിതിയാണ് നിയമന പ്രക്രിയയില്‍ പങ്കെടുത്തത്. സുഖ്ബീര്‍ സിങ് സന്ധുവിനെയും ഗ്യാനേഷ് കുമാറിനെയും 2024 മാര്‍ച്ചില്‍ കമ്മിഷണര്‍മാരായി നിയമിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടപടിക്രമത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 2025 ഫെബ്രുവരിയില്‍ ഗ്യാനേഷ് കുമാറിനെ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി ഉയര്‍ത്തുകയും വിവേക് ജോഷിയെ കമ്മിഷണറായി നിയമിക്കുകയും ചെയ്തപ്പോഴും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 9ന് ചീഫ് ഇലക്ഷന്‍ കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും തമ്മില്‍ പൂര്‍ണയോഗം ചേര്‍ന്നു. നാല് മാസത്തിനിടെ ആദ്യമായാണ് മൂവരും ഒരുമിച്ച് പൂര്‍ണയോഗത്തില്‍ പങ്കെടുത്തത്.

സെപ്റ്റംബര്‍ 21ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ വിശദീകരണം തേടി ചോദ്യാവലി അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സന്ധുവിനും ജോഷിക്കും പ്രത്യേകമായി ഇമെയില്‍ അയച്ച് ആശങ്കകള്‍ പരിഹരിച്ചോയെന്നും സെപ്റ്റംബര്‍ 9ലെ യോഗത്തില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തോയെന്നും ചോദിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോണ്‍ വഴി തുടര്‍ബന്ധപ്പെടല്‍ നടത്തിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore IndiaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →