ഗ്രേറ്റര്‍ നോയിഡയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒന്‍പതു പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ യമുന എക്സ്പ്രസ് വേയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 34ലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍നിന്ന് യുപിയിലെ മഹോബയിലേക്ക് പോകുകയായിരുന്ന സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്.
നോയിഡയില്‍നിന്ന് യമുന എക്സ്പ്രസ് വേ വഴി മഹോബയിലേക്ക് പോകുന്നതിനിടെയാണ് ബസില്‍ തീപിടിത്തമുണ്ടായത്. ഭൂരിഭാഗം യാത്രക്കാരും ഉറങ്ങിക്കിടന്ന സമയത്താണ് തീ പടര്‍ന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ അതിവേഗം ബസിലാകെ പടര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. രക്ഷപ്പെടാന്‍ ചിലര്‍ ബസിന്റെ ജനലുകളിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
വായനക്കാർക്കായി / Recommended for You



















തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത രൂക്ഷം; 10 മാസത്തിനിടെ 14 തവണ തീരുമാനങ്ങളെ എതിര്‍ത്ത് രണ്ട് കമ്മിഷണര്‍മാര്‍
വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ഗുപ്തയുടെ പേരിലും പൊരുത്തക്കേട്
350 കിലോമീറ്റർ വേഗത്തിൽ ഇന്ത്യൻ ബുള്ളറ്റ് ട്രെയിൻ; 2030ൽ പുതിയ കുതിപ്പിന് ഒരുങ്ങി രാജ്യം
രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി
ഇറാന് യുദ്ധത്തില്‍ സൈന്യത്തെ അയക്കില്ലെന്ന് ദക്ഷിണ കൊറിയ; ട്രംപ് കിമ്മുമായി ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ലീ
ദക്ഷിണ ഇന്ത്യക്ക് പ്രധാനമന്ത്രി പുതിയ ഇൻഫ്രാ പദ്ധതി അനാവരണം ചെയ്തു