തിരുവല്ല : കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ലാ പൊലീസിൽ പരാതി നൽകി.
16നാണ് കയ്യിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു.
എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. സന്തോഷാണ് വിദ്യയുടെ ഭർത്താവ്. മക്കൾ: സിദ്ധാർഥ്, സംഗീത്.
വായനക്കാർക്കായി / Recommended for You



















വൃക്കകളുടെ ആരോഗ്യം അവഗണിക്കരുതാത്ത ഒന്നാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം നൽകുന്ന ചില പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
തലയിലെ പേൻ ശല്യം കാരണം ബുദ്ധിമുട്ടിലാണോ? കെമിക്കൽ ഷാംപൂകളും മരുന്നുകളും ഉപയോഗിച്ച് മടുത്തവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പരീക്ഷിക്കാൻ പറ്റിയ ചില നാടൻ വഴികൾ നോക്കാം. പാർശ്വഫലങ്ങളൊന്നുമില്ലാതെ പേനിനെയും ഈരിനെയും തുരത്താൻ ഇവ സഹായിക്കും.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
AIIMS ഗവേഷണം: കേരള ഡയറ്റ് ഹൃദ്രോഗ ആരോഗ്യത്തിന് ഗുണകരം
തൃശ്ശൂരിൽ ആയുർവേദ വെൽനസ് സെന്റർ ഉദ്ഘാടനം