24NEWSLIVE CATEGORY
Special News
Page 8 · editor-approved published stories.
Special News Desk
Page 8 of 37
ഇന്തോനേഷ്യന്‍ യാത്രാ വിമാനം കാണാതായി
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ യാത്രാ വിമാനം പാപ്പുവ ന്യൂഗിനിയ മേഖലയില്‍ കാണാതായി. പാപ്പുവ ന്യൂഗിനിയ മേഖലയില്‍ വെച്ച് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമാവുകയായിരുന്നു. 54 പേരുമായി പറന്ന ട്രിഗാന എയര്‍ലൈന്‍സാണ് കാണാതായത്. 44 മുതിര്‍ന്നവരും രണ്ട് കുട്ടികളും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് ജീവനക്കാരും അടങ്ങുന്നതാണ് വിമാനത്തിലുള്ളവര്‍. വിമാനത്തിനുവേണ്ടി തെരച്ചില്‍ ആരംഭിച്ചതായി നാഷണല്‍ എജന്‍ജി സെര്‍ച്ച് ആന്‍ റെസ്ക്യൂ (എസ്.എ.ആര്‍) അറിയിച്ചു. പ്രാദേശിക സമയം 14.55നാണ് വിമാനവുമായുള്ള ബന്

ആനി ജോസ് മുതുകുളം നിര്യാതയായി
പറമ്പിള്ളി നഗര്‍ (കൊച്ചി): ഇളംങ്കുളം ലിറ്റില്‍ഫ്‌ളവര്‍ ഇടവകാംഗം ജോസ് മുതുകുളത്തിന്റെ ഭാര്യ ആനി ജോസ് നിര്യാതയായി. പരേത പനമ്പിള്ളി മണിമലപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബീനാ രാമശര്‍മ്മ (ഷിക്കാഗോ, യു.എസ്.എ), ബെറ്റി (ബംഗളൂരു). മരുമക്കള്‍: രാജു രാമശര്‍മ്മ (ഷിക്കാഗോ, യു.എസ്.എ), റെജി സോസഫ് (ബംഗളൂരു). ഓഗസ്റ്റ് 16-ന് ഞായറാഴ്‌ച രാവിലെ 11.45-ന് പറമ്പിള്ളി നഗറിലുള്ള സ്വവസതിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 1 മണി മുതല്‍ മോനിപ്പള്ളി, ചീങ്കല്ലേല്‍ സെന്റ് തോമസ് ദേവാലയത്തില്‍ പൊതുദര

ബോസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം
ബോസ്റ്റണ്‍ : കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ആഗസ്റ്റ് 21, 22, 23(വെള്ളി, ശനി, ഞായര്‍) തീയതികളില്‍(സെന്റ് തോമസ് സീറോമലബാര്‍ കാത്തോലിക് ചര്‍ച്ച്, 41 ബ്രൂക്ക് സ്‌ട്രീറ്റ്, ഫാര്‍മിഗ്‌ഹം, ബോസ്റ്റണ്‍, എംഎ 01710) കുടുംബ വര്‍ഷത്തോടനുബന്ധിച്ച് കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് തിരുവചന ശുശ്രൂ

തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം ഡെലവെയറില്‍ നടന്നു
ഡെലവെയര്‍: തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം നോര്‍ത്ത് അമേരിക്കന്‍ ചാപ്‌റ്ററിന്റെ 2015-ലെ യോഗം ഡെലവെയര്‍ കോണ്‍കോര്‍ഡ് ബാപ്‌റ്റിസ്റ്റ് ചര്‍ച്ച്, വില്‍വിഗ്‌ടണില്‍ വെച്ചു കുടുംബ യോഗം പ്രസിഡന്റും, മധ്യകേരള മഹായിടവക റിട്ടയേര്‍ഡ് ബിഷപ്പുമായ റൈറ്റ് റവ സാമുവേല്‍ തിരുമേനിയുടെ അധ്യക്ഷതയില്‍ മംഗളകരമായി നടത്തി. മീറ്റിംഗിനുള്ള ക്രമീകരണം നടത്തിയതും, കുടുംബാംഗങ്ങള്‍ക്ക് കുടുംബയോഗത്തിന്റെ പേരുവെച്ചുള്ള ടീ ഷര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്‌തതും കോളാക്കോട് കുടുംബാംഗമായ ജീ ജോസഫാണ്. മീറ്റിംഗില്‍ ന്യൂയോര്‍ക്ക്, ന

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 6-ന്
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉജ്വലമായ ഓണാഘോഷം സെപ്‌റ്റംബര്‍ ആറാം തീയതി ഞായറാഴ്‌ച നടത്തപ്പെടുന്നു. ന്യൂ ഡ്രോപ് ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന ഓണാഘോഷത്തില്‍ വര്‍ണ്ണവൈവിധ്യമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് ജൂലൈ 25-ന് സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ ഓവന്‍ റെസ്റ്റോറന്റില്‍ (അരോമ പാലസ്) ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടന്നു. അസോസിയേഷന്റെ മുന്‍ സാരഥികള്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തപ്പ

ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫൈനലില്‍
ജക്കാര്‍ത്ത: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ഫൈനലില്‍. സെമിയില്‍ സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 21-17, 21-17. ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലിലത്തെുന്ന ആദ്യ ഇന്ത്യന്‍ താരമായും സൈന മാറി.സ്വന്തം നാട്ടില്‍ കാണികളുടെ പിന്തുണയോടെ കളിച്ച ലിന്‍ഡാവെനിക്കെതിരെ മികച്ച പ്രകടനമാണ് സൈന നടത്തിയത്.പരിക്കിന്‍െറ പിടിയിലായിരുന്ന ലിന്‍ഡാവനിയെ 55 മിനിട്ട് കൊണ്ടാണ് ലോക രണ്ടാം നമ്പര്‍ താരമായ

സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒഴിഞ്ഞുമാറി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒഴിഞ്ഞുമാറി. പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ ഇന്ന് രാഷ്ട്രീയം പറയാനുള്ള ദിവസമല്ളെന്നും നാളെ സംസാരിക്കാമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം സോണിയ ഗാന്ധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശംസ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച

തലസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധമുളള അഞ്ചു പേര്‍ പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് മാവോയിസ്റ്റ് ബന്ധമുളള അഞ്ചു പേര്‍ പിടിയില്‍. മലയാളികളായ സ്വപ്നേഷ് ബാബു, റഫീഖ്, വിപിന്‍, ആരോമല്‍, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പോസ്റ്ററുകളും ലഘുലേഖകളും കണ്ടെടുത്തു. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് സ്റ്റാച്യു ജംങ്ഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പോസ്റ്ററുകളും ലഘുലേഖകളും വലിച്ചെറിയാനാണ് പദ്ധതിയിട്ടതെന്ന് അഞ്ചംഗ സംഘം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ സന്ദേശത്തെ

ആക്രമണം സിപിഐ എം പ്രതിഷേധിച്ചു.
തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത മിശ്രയ്ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ഉദയ്നാരായണ്‍പുരില്‍ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനുള്ള യാത്രയ്ക്കിടെ രാജാപുരിലെത്തിയ മിശ്രയെയും സംഘത്തെയും അക്രമികള്‍ തടഞ്ഞ് കാറുകള്‍ തല്ലിത്തകര്‍ത്തു. പത്രപ്രവര്‍ത്തകരെയും ആക്രമിച്ചു. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് സൂര്യകാന്ത മിശ്രയുടെ നേതൃത്വത്തില്

അറ്റോര്‍ണി ജനറലിനെതിരെ ചെന്നിത്തല
കൊല്ലം: ബാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ (എ.ജി) മുകുള്‍ റോഹ്തഗിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനതാത്പര്യത്തിനെതിരെ എ.ജി നിലപാട് സ്വീകരിക്കുന്നത് ശരിയല്ളെന്ന് ചെന്നിത്തല പറഞ്ഞു. എ.ജിയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. വിഷയത്തില്‍ അദ്ദേഹം ഒൗചിത്യം പാലിക്കണം. ബാര്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എ.ജി സ്വയം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ബാര്‍ കേസില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതിനെ എതിര്‍ക്കാനാവില്ളെ

വിന്‍ഡോസ് പത്ത് എയ്സര്‍ ലാപ്ടോപ്പ്.
വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റം രംഗത്തുവന്നതിന് പിന്നാലെ വിന്‍ഡോസ് പത്തില്‍ ഓടുന്ന ലാപ്ടോപുകളുമായി തയ്വാന്‍ കമ്പനി എയ്സര്‍ ഒരുമുഴം മുമ്പെ വിപണി പിടിക്കാന്‍ ഇറങ്ങി. എയ്സര്‍ അസ്പയര്‍ ഇ5573, അസ്പയര്‍ വി നിട്രോ ബ്ളാക്ക് എഡിഷന്‍, അസ്പയര്‍ ആര്‍ 13 നോട്ട്ബുക് എന്നിവയാണ് അവതരിപ്പിച്ചത്. 14 ഇഞ്ച് , 15.6 ഇഞ്ച് എന്നിങ്ങനെ രണ്ട് ഡിസ്പ്ളേ വലിപ്പങ്ങളിലാണ് അസ്പയര്‍ ഇ 5573 ലഭിക്കുക. അഞ്ചാം തലമുറ ഇന്‍റല്‍ കോര്‍ പ്രോസസര്‍, എന്‍വിഡിയ ജിഇ ഫോഴ്സ് 920 എം ഗ്രാഫിക്സ് കാര്‍ഡ്, 16 ജി.ബി വരെ ഡിഡിആര്‍ ത്രീ വി റ

രാജ്യത്ത് ഇന്ധനവില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.27 രൂപയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് കുറച്ചത്. വിലവര്‍ധന ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കുറച്ചത്.ഈ മാസാദ്യം പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയും കുറച്ചിരുന്നു.

എല്ലാ വായനക്കാര്‍ക്കും അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ സ്വാതന്ത്ര്യദിന ആശംസകള്‍
എല്ലാ വായനക്കാര്‍ക്കും അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ സ്വാതന്ത്ര്യദിന ആശംസകള്‍
