ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് ഫൈനലില്‍. സെമിയില്‍ സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 21-17, 21-17. പരിക്കിന്‍െറ പിടിയിലായിരുന്ന ലിന്ഡാവനിയെ 55 മിനിട്ട് കൊണ്ടാണ് ലോക രണ്ടാം നമ്പര്‍ താരമായ സൈന കീഴടക്കിയത്. ആദ്യഗെയിമില്‍ മികച്ച സ്മാഷുളിലുടെ ലിന്‍ഡാവനി കാണികളുടെ പിന്തുണ നേടിയെങ്കിലും പരിചയ സമ്പന്നത മുതലാക്കി സൈന സെറ്റ് നേടി. രണ്ടാം സെറ്റിന്‍െറ തുടക്കത്തില്‍ ലിന്‍ഡാവനി തിരിച്ചടിച്ചെങ്ങങ്കിലും പരിക്കു മുതലെടുത്ത സൈന മികച്ച ഫ്ളിക്കുകളിലുടെയും അവസരോചിതമായ ഡ്രോപ്പുകളിലൂടെയും ഗെയിം കൈയ്യിലൊതുക്കി.
ആദ്യമായാണ് സൈന ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ കടക്കുന്നത്. നേരത്തെ,ക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന് ചൈനയുടെ വാങ് യിഹാനെ 21-15, 19-21, 21-19 ന് തോല്പിച്ചാണ് സൈന സെമിയിലത്തെിയത്.
വി. സിന്ധുവും വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും