ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉജ്വലമായ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. ന്യൂ ഡ്രോപ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന ഓണാഘോഷത്തില്‍ വര്‍ണ്ണവൈവിധ്യമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് ജൂലൈ 25-ന് സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ ഓവന് റെസ്റ്റോറന്റില്‍ (അരോമ പാലസ്) ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടന്നു. അസോസിയേഷന്റെ മുന്‍ സാരഥികള്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട് ഈവര്‍ഷത്തെ തിരുവോണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പിന് പ്രഥമ ടിക്കറ്റ് നല്കി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍, സെക്രട്ടറി റോഷന് മാമ്മന്‍, ട്രഷറര്‍ ബാബു പീറ്റര്‍, ജോയിന്റ് സെക്രട്ടറി ആന്റോ ജോസഫ്, കേരള സമാജം പ്രസിഡന്റ് വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ ആറാംതീയതി ഞായറാഴ്ച 3 മണിക്ക് വിഭവസമൃദ്ധമായ തിരുവോണസദ്യയോടെയാണ് ഓണാഘോഷപരിപാടികള്‍ക്ക് തുടക്കംകുറിക്കുന്നത്. പഞ്ചവാദ്യത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം നടക്കും.
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് അഭിമാനമായി രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ഓഫ് ആര്‍ട്സ് അണിയിച്ചൊരുക്കുന്ന നൃത്തവിരുന്നോടെ കലാസന്ധ്യയ്ക്ക് തുടക്കംകുറിക്കും. പ്രശസ്ത നാട്യാധ്യാപികയായ ശ്രീമതി ബന്ധ്യാ പ്രസാദിന്റെ നേതൃത്വത്തില്‍ മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് അവതരിപ്പിക്കുന്ന തിരുവാതിരകളി, പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, ഡാന്‍സ് ഫെസ്റ്റ്, ന്യൂജേഴ്സിയിലെ പ്രമുഖ കലാസംഘമായ `മിത്രാസ്' അണിയിച്ചൊരുക്കുന്ന നൃത്തസംഗീത നാടക ശില്പം `വെളുത്ത രക്തപുഷ്പങ്ങള്‍' തുടങ്ങിയ കലാമൂല്യമുള്ള വിവിധ പരിപാടികള്‍ തുടര്‍ന്ന് അരങ്ങേറും. സമയക്ലിപ്തതയോടെ ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന പരിപാടികള്‍ ഇത്തവണത്തെ ഓണാഘോഷത്തിന് വര്‍ണ്ണപ്പകിട്ടേകും. ശ്രീ ഫ്രെഡ് കൊച്ചിന് ആണ് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും