E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ആക്രമണം സിപിഐ എം പ്രതിഷേധിച്ചു.

തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത മിശ്രയ്ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ഉദയ്നാരായണ്‍പുരില്‍ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനുള്ള യാത്രയ്ക്കിടെ രാജാപുരിലെത്തിയ മിശ്രയെയും സംഘത്തെയും അക്രമികള്‍ തടഞ്ഞ് കാറുകള്‍ തല്ലിത്തകര്‍ത്തു. പത്രപ്രവര്‍ത്തകരെയും ആക്രമിച്ചു. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് സൂര്യകാന്ത മിശ്രയുടെ നേതൃത്വത്തില്

Text size
Reading theme
ആക്രമണം സിപിഐ എം പ്രതിഷേധിച്ചു.

തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത മിശ്രയ്ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ഉദയ്നാരായണ്‍പുരില്‍ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനുള്ള യാത്രയ്ക്കിടെ രാജാപുരിലെത്തിയ മിശ്രയെയും സംഘത്തെയും അക്രമികള്‍ തടഞ്ഞ് കാറുകള്‍ തല്ലിത്തകര്‍ത്തു. പത്രപ്രവര്‍ത്തകരെയും ആക്രമിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബംഗാളില്‍ 12 ജില്ലകളിലായി 20 ലക്ഷത്തോളം പേര്‍ ദുരിതമനുഭവിക്കുകയാണ്. സഹായത്തിന് തയ്യാറാകുന്ന സംഘടനകളെപ്പോലും അവിടേക്ക് കടന്നുചെല്ലാന്‍ മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബംഗാളിലെ ജനാധിപത്യധ്വംസനത്തിന്റെ മറ്റൊരു മുഖം കൂടിയാണ് ഈ ആക്രമണത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അവിടെ ഉയര്‍ന്നുവരുന്നുണ്ട്. പശ്ചിമബംഗാളിലെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ജനതയുമായി കേരളത്തിലെ ജനത ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പിണറായി വിജയന്‍ അധ്യക്ഷനായി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →