E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ബോസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം

ബോസ്റ്റണ്‍ : കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ആഗസ്റ്റ്‌ 21, 22, 23(വെള്ളി, ശനി, ഞായര്‍) തീയതികളില്‍(സെന്റ്‌ തോമസ്‌ സീറോമലബാര്‍ കാത്തോലിക്‌ ചര്‍ച്ച്‌, 41 ബ്രൂക്ക്‌ സ്‌ട്രീറ്റ്‌, ഫാര്‍മിഗ്‌ഹം, ബോസ്റ്റണ്‍, എംഎ 01710) കുടുംബ വര്‍ഷത്തോടനുബന്ധിച്ച്‌ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ തിരുവചന ശുശ്രൂ

Text size
Reading theme
ബോസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം

ബോസ്റ്റണ്‍ : കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ആഗസ്റ്റ്‌ 21, 22, 23(വെള്ളി, ശനി, ഞായര്‍) തീയതികളില്‍(സെന്റ്‌ തോമസ്‌ സീറോമലബാര്‍ കാത്തോലിക്‌ ചര്‍ച്ച്‌, 41 ബ്രൂക്ക്‌ സ്‌ട്രീറ്റ്‌, ഫാര്‍മിഗ്‌ഹം, ബോസ്റ്റണ്‍, എംഎ 01710) കുടുംബ വര്‍ഷത്തോടനുബന്ധിച്ച്‌ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.

മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ തിരുവചന ശുശ്രൂഷയിലൂടെയും, ഗാനശുശ്രൂഷയിലൂടെയും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അത്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട മരിയന്‍ ടിവിയുടെ സ്‌പിരിച്വല്‍ ഡയറക്ടര്‍ കൂടിയായ റവ ഫാ.ഷാജി തുമ്പേചിറയില്‍, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ ലോകപ്രശ്‌സ്‌ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ്‌ കരിമാത്തറ, ദൈവം വരദാനങ്ങളാല്‍ ഏറെ അനുഗ്രഹിച്ച മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി.ഡോമിനിക്ക്‌ യുവജനങ്ങള്‍ക്ക്‌ വേണ്ടി ദൈവം പ്രത്യേകം അഭിഷേകം ചെയ്‌ത്‌ അനുഗ്രഹിച്ച ബ്രദര്‍ മാത്യു ജോസഫ്‌, ആത്മീയ ഗാനരംഗത്ത്‌ ഏറെ അറിയപ്പെടുന്ന അഭിഷേകത്താല്‍ നിറയപ്പെട്ട ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ(ഗാനശുശ്രൂഷ) എന്നിവരാണ്‌ ധ്യാനശുശ്രൂഷകള്‍ നയിക്കുക.

30 വരെയും, 22ാം തീയ്യതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയും, 23ാം തീയ്യതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയുമാണ്‌ ധ്യാന സമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ 3 ദിവസത്തെ ആത്മാഭിഷേക കുടുംബനവീകരണ ധ്യാനത്തില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ സഭാവ്യത്യാസഭേദമെന്യേ ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

സി (വികാരി- 508 532 8620), പോള്‍ പോള്‍ (ട്രസ്റ്റി- 617 218 7405, ഡോണ്‍ ഫ്രാന്‍സിസ്‌ (ട്രസ്റ്റി- 781 353 8999), ജോസ്‌ കൈതമറ്റം (ട്രസ്റ്റി- 978 210 3412). org

ജോയിച്ചന്‍ പുതുക്കുളം

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →