E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മേഖല കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം ഈ വര്‍ഷം ഔട്ട്‌പേഷ്യന്റ് വിഭാഗം ഉടനെ: മന്ത്രി കെ. ബാബു

കൊച്ചി: മേഖല കാന്‍സര്‍ ചികിത്സ കേന്ദ്രത്തിന്റെ നിര്‍മാണം കളമശ്ശേരിയില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു. ഇതിന് മുന്നോടിയായി ഔട്ട് പേഷ്യന്റ് വിഭാഗം ഉടനെ പ്രവര്‍ത്തനം തുടങ്ങും. കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാക്കനാട് സിവില്‍ സ്റ്റേഷനിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പുതുവൈപ്പില്‍ 500 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓഷ്യനേറിയം കൊച്ചിയെ രാജ്യാന്തരതല

Text size
Reading theme
മേഖല കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം ഈ വര്‍ഷം ഔട്ട്‌പേഷ്യന്റ് വിഭാഗം ഉടനെ: മന്ത്രി കെ. ബാബു

കൊച്ചി: മേഖല കാന്‍സര്‍ ചികിത്സ കേന്ദ്രത്തിന്റെ നിര്‍മാണം കളമശ്ശേരിയില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു. ഇതിന് മുന്നോടിയായി ഔട്ട് പേഷ്യന്റ് വിഭാഗം ഉടനെ പ്രവര്‍ത്തനം തുടങ്ങും. കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാക്കനാട് സിവില്‍ സ്റ്റേഷനിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

പുതുവൈപ്പില്‍ 500 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓഷ്യനേറിയം കൊച്ചിയെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാക്കും. പദ്ധതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി കിട്ടിയാലുടന്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കും. എഫ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എഫ് സര്‍ക്കാരിന് കീഴില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കുതിക്കുകയാണ്. ഇതിനൊപ്പം സാധാരണക്കാരെ സ്പര്‍ശിക്കുന്ന നിരവധി ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 11 മേഖലകളില്‍ സര്‍ക്കാര്‍ ദേശീയതലത്തില്‍ തന്നെ മുന്‍പന്തിയിലെത്തിയതായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലും പെന്‍ഷന്‍ തുകകള്‍ വര്‍ധിപ്പിക്കുന്നതിലും കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. വികസനവും കരുതലും രണ്ടു ചിറകുകളാക്കിയാണ് സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുന്നത്. സി നിയമനങ്ങളിലും തൊഴിലവസരങ്ങളുടെ സൃഷ്ടിയിലും സര്‍വകാല റെക്കോര്‍ഡാണ് സംസ്ഥാനം കൈവരിച്ചത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകുമെന്നും കണ്ണൂരില്‍ ഡിസംബറില്‍ ആദ്യ വിമാനം ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് 69 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തെ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി രാജ്യം മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ തന്നെ തീവ്രവാദമടക്കമുള്ള വെല്ലുവിളികളും ശക്തമാകുന്നുണ്ട്. ശാസ്ത്ര സാങ്കേതികരംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്താന്‍ കഴിഞ്ഞു. മതേതര മൂല്യങ്ങള്‍ മറുകെപിടിച്ചാണ് നാം മുന്നോട്ടുപോകേണ്ടത്.

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡലുകള്‍ക്ക് അര്‍ഹരായ പോലീസുകാര്‍ക്ക് മന്ത്രി മെഡലുകള്‍ വിതരണം ചെയ്തു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. എം. ഷാജി, ഹോമിയോ ചികിത്സാരംഗത്തെ പ്രഗത്ഭനായ ഡോ. എസ്. രാമചന്ദ്ര വാര്യര്‍ എന്നിവര്‍ക്ക് ജില്ല കളക്ടര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. വി. എ. കെ. വര്‍ക്കി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും ചടങ്ങില്‍ ആദരിച്ചു. വിവിധ ഓപ്പറേഷനുകളില്‍ രാജ്യത്തിനു വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച വിരജവാന്മാരുടെ പത്‌നിമാരെയും ആദരിച്ചു. കെ. എസ്. വാസുദേവന്‍ എന്നിവരുടെ പത്‌നിമാരെയാണ് ആദരിച്ചത്.

മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫിയും സമ്മാനിച്ചു. വിവിധ വകുപ്പുകള്‍ അവതരിപ്പിച്ച ഫ്‌ളോട്ടുകളും ചടങ്ങിന് മിഴിവേകി. ഗതാഗത വകുപ്പ് അവതരിപ്പിച്ച ഫ്‌ളോട്ടാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ട് സജ്ജമായതിന് ശേഷം ജില്ലാ ആസ്ഥാനത്ത് നടന്ന രണ്ടാമത്തെ സ്വാതന്ത്ര്യദിന പരേഡിന് സാക്ഷിയാകാന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം വന്‍ ജനാവലി സന്നിഹിതരായിരുന്നു. പരേഡില്‍ മുഖ്യാതിഥിയായെത്തിയ മന്ത്രി കെ. ജി. ആര്‍. ജി. ജയിംസ്, അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് പി. പത്മകുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ എയ്ഞ്ചല്‍ ഭട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുഹമ്മദാലി, സബ് കളക്ടര്‍ എസ്. എം പി. പത്മകുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ ഏയ്ഞ്ചല്‍ ഭട്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ജെ. ജോസഫിന്റെ അകമ്പടിയോടെ പരേഡ് പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗായകസംഘം ദേശഭക്തിഗാനം ആലപിച്ചു. പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങളും മറ്റ് പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. സി ആര്‍മി വിങ് എന്നിവയും അടക്കം ഏഴ് സായുധ യൂണിറ്റുകളും 18 അണ്‍ ആംഡ് യൂണിറ്റുകളും പരേഡില്‍ അണിനിരന്നു.

പോലീസ്, തൃക്കാക്കര മേരിമാത ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് ഹൈസ്‌ക്കൂള്‍, തൃക്കാക്കര സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍, സീ കേഡറ്റ് കോപ്‌സ്, എന്നിവയാണ് പരേഡില്‍ പങ്കെടുത്ത ബാന്‍ഡ് സംഘങ്ങള്‍.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →