ബഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 27 പേര് മരിച്ചു. 150ലധികം പേര്‍ക്ക് പരിക്ക്. കിഴക്കന്‍ ബഗ്ദാദിലെ ശിയ ഭൂരിപക്ഷ പ്രദേശമായ ഹബീനിയയില് നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 21 പേര് മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. അസ്കാനിലെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
മദിയാന്‍ മേഖലയിലെ വ്യാപാരശാലയിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ രണ്ടു പേരാണ് മരിച്ചത്. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. 60 പേര് കൊല്ലപ്പെട്ട കാര്‍ ബോംബ് സ്ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും