E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഷിപ്പിംഗ്‌ കണ്ടയിനറുകൾ കൊണ്ട്‌ നിർമിച്ച വീടുകൾ കാനഡയിൽ ട്രെൻഡാകുന്നു.

ഒട്ടാവോ: ഷിപ്പിംഗ്‌ കണ്ടയിനറുകൾ കൊണ്ട്‌ നിർമിച്ച വീടുകൾ കാനഡയിൽ ട്രെൻഡാകുന്നു. വീട്‌ നിർമിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും വീടിന്‌ ദൗർലഭ്യമുള്ള സ്ഥലങ്ങളിലുമാണ്‌ ഇത്തരം വീടുകൾ കൂടുതൽ ട്രെൻഡാകുന്നത്‌. മൂന്നുനിലയുള്ള ഒരു വീട്‌ നിർമിക്കാൻ പന്ത്രണ്ടു കണ്ടെയ്നറുകൾ മതി. കാനഡയിൽ പ്രതിവർഷം ദശലക്ഷക്കണക്കിന്‌ കണ്ടെയിനറുകളാണ്‌ ഡീകമ്മീഷൻ ചെയ്യുന്നത്‌. അഞ്ചു മുതൽ പത്തുവർഷം വരെ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കണ്ടെയ്നറുകൾ കൊണ്ട്‌ ചിലവുകുറഞ്ഞ വീടുനിർമിക്കാമെന്നാണ്‌ വീടു നിർമാതാക്കൾ പറയുന്നത്‌. കണ്ടെയിനറുകൾ കൊണ്

Text size
Reading theme
ഷിപ്പിംഗ്‌ കണ്ടയിനറുകൾ കൊണ്ട്‌ നിർമിച്ച വീടുകൾ കാനഡയിൽ ട്രെൻഡാകുന്നു.

ഒട്ടാവോ: ഷിപ്പിംഗ്‌ കണ്ടയിനറുകൾ കൊണ്ട്‌ നിർമിച്ച വീടുകൾ കാനഡയിൽ ട്രെൻഡാകുന്നു. വീട്‌ നിർമിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും വീടിന്‌ ദൗർലഭ്യമുള്ള സ്ഥലങ്ങളിലുമാണ്‌ ഇത്തരം വീടുകൾ കൂടുതൽ ട്രെൻഡാകുന്നത്‌. മൂന്നുനിലയുള്ള ഒരു വീട്‌ നിർമിക്കാൻ പന്ത്രണ്ടു കണ്ടെയ്നറുകൾ മതി. കാനഡയിൽ പ്രതിവർഷം ദശലക്ഷക്കണക്കിന്‌ കണ്ടെയിനറുകളാണ്‌ ഡീകമ്മീഷൻ ചെയ്യുന്നത്‌. അഞ്ചു മുതൽ പത്തുവർഷം വരെ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കണ്ടെയ്നറുകൾ കൊണ്ട്‌ ചിലവുകുറഞ്ഞ വീടുനിർമിക്കാമെന്നാണ്‌ വീടു നിർമാതാക്കൾ പറയുന്നത്‌. കണ്ടെയിനറുകൾ കൊണ്ടുള്ള വീടിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയും. ഒപ്പം ഈ വീടുകൾ പരിസ്ഥിതിയോട്‌ ഇണങ്ങുന്നവിധത്തിലുള്ളതാണെന്നും ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവർ പറയുന്നു. കണ്ടയിനറുകൾ ഹൈഗ്രേഡ്‌ സ്റ്റീലു കൊണ്ട്‌ നിർമിച്ചതിനാൽ അത്‌ മരത്തിനേക്കാൾ ഉറപ്പുള്ളവയാണ്‌. ഒരു കണ്ടെയ്നറിൽ ഒന്നിലധികം മുറികൾ നിർമിക്കാം. ബ്രിട്ടീഷ്‌ കൊളംബിയ, ആൽബർട്ട, നുനാവത്‌ എന്നിവിടങ്ങളിലെ ആദിവാസികളുടെയിടയിൽ ഇത്തരം വീടുകൾ വ്യാപകമായി നിർമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്‌.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →