ചൈനീസ് വിദ്യാർഥികളെ അമേരിക്കൻ സ്കൂളുകൾ പുറത്താക്കി.
ബെയ്ജിംഗ്: കഴിഞ്ഞ വർഷം അമേരിക്കയീൽ പഠിച്ചു കൊണ്ടിരുന്ന എണ്ണായിരത്തിലധികം ചൈനീസ് വിദ്യാർഥികളെ അമേരിക്കൻ സ്കൂളുകൾ പുറത്താക്കി. മോശമായ അക്കാഡമിക് നിലാരമാണ് 57 ശതമാനം വിദ്യാർഥികളെയും പുറത്താക്കാനുള്ള കാരണമെന്ന് ഉപരിപഠനത്തിന് അഡ്മിഷൻ ഒരുക്കി കൊടുക്കുന്ന അമേരിക്കൻ ഏജൻസി ‘ഹോൾറെൻ’ അറിയിച്ചു. 2013 - 15 കാലഘട്ടത്തിൽ അമേരിക്കയിൽ നിന്നു പുറത്താക്കപ്പെട്ട ചൈനീസ് വിദ്യാർഥികളുടെ കാര്യം സംബന്ധിച്ച് ഏജൻസി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പരീക്ഷകളിൽ കൃത്രമിമുൾപ്പെടെ അക്കാഡമിക് അവിശ്വസ്തതയാണ് രണ്ടാമത്തെ കാരണം. 23 ശതമാനം വിദ്യാർഥികളെ ഇക്കാരണത്താലാണ് പുറത്താക്കിയത്. അണ്ടർ ഗ്രജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം നടത്തി വരവേ പുറത്താക്കപ്പെട്ട 1657 വിദ്യാർഥികളെ ഏജൻസി ഇന്റർവ്യൂ ചെയ്തിരുന്നു. എ രണ്ടിൽ താഴെയായിരുന്നു. എ മൂന്നിൽ താഴെയായിരുന്നുവെന്നും ഏജൻസി കണ്ടെത്തി.
2013 - 14 അക്കാഡമിക് വർഷത്തിൽ 2,74,439 ചൈനീസ് വിദ്യാർഥികൾ അമേരിക്കയിൽ പഠനം നടത്തുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 5 ശതമാനം വർധനയാണ് കണക്കിൽ കാണിക്കുന്നത്. പഠന വൈകല്യവും, ശാരീരിക - മാനസിക വൈകല്യങ്ങളും പല ചൈനീസ് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിച്ചിതായും ഏജൻസിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും