E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

വീണ്ടും സ്ഥലംമാറ്റം

ന്യൂഡല്‍ഹി : വ്യാപം അഴിമതി പുറത്തുകൊണ്ടുവരാന്‍ കാരണക്കാരനായ ഡോ. ആനന്ദ്റായുടെ ഭാര്യക്ക് വീണ്ടും സ്ഥലംമാറ്റം. ഒരുമാസംതന്നെ ഇത് രണ്ടാം തവണയാണ് ഇവരെ സ്ഥലംമാറ്റുന്നത്. മധ്യപ്രദേശിലെ ശിവ് രാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ ആനന്ദ് റായിയെ ഇന്‍ഡോറില്‍നിന്ന് ഥാറിലേക്ക് സ്ഥലമാറ്റി ആഴ്ചകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ ഗൗരിയേയും അതേ ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. കുട്ടിയെ പരിചരിക്കുന്നതിനായി അവധി ആവശ്യപ്പെട്ട ഗൈനക്കോളജിസ്റ്റായ ഗൗരിയെ മുന്‍പ് സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയില്‍നിന്ന് അനുകൂല

Text size
Reading theme
വീണ്ടും സ്ഥലംമാറ്റം

ന്യൂഡല്‍ഹി : വ്യാപം അഴിമതി പുറത്തുകൊണ്ടുവരാന്‍ കാരണക്കാരനായ ഡോ. ആനന്ദ്റായുടെ ഭാര്യക്ക് വീണ്ടും സ്ഥലംമാറ്റം. ഒരുമാസംതന്നെ ഇത് രണ്ടാം തവണയാണ് ഇവരെ സ്ഥലംമാറ്റുന്നത്. മധ്യപ്രദേശിലെ ശിവ് രാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ ആനന്ദ് റായിയെ ഇന്‍ഡോറില്‍നിന്ന് ഥാറിലേക്ക് സ്ഥലമാറ്റി ആഴ്ചകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ ഗൗരിയേയും അതേ ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. കുട്ടിയെ പരിചരിക്കുന്നതിനായി അവധി ആവശ്യപ്പെട്ട ഗൈനക്കോളജിസ്റ്റായ ഗൗരിയെ മുന്‍പ് സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയാണ് ഡോ. ഗൗരി ജോലിയില്‍ തിരികെ പ്രവേശിച്ചത്. തുടര്‍ന്ന് കഴിഞ്ഞമാസം ഇവരെ ഉജ്ജയിനിലേക്ക് സ്ഥലംമാറ്റിയിരുന്നു. ജൂലൈ 31ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗൗരി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഡോ. ആനന്ദ്റായും കുടുംബവും പൊലീസ് സംരക്ഷണത്തിലാണ്. തങ്ങള്‍ ഒട്ടും സുരക്ഷിതരല്ല, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ബിജെപി നേതാവ് എംബിബിഎസിനു പഠിക്കുന്ന തന്റെ മകളെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കോളേജില്‍നിന്ന് ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍കോളേജിലേക്ക് സ്ഥലംമാറ്റുന്നതിന് വഴിവിട്ട നീക്കം നടത്തിയെന്നും ആനന്ദ്റായ് സിബിഐ ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →