ന്യൂഡല്‍ഹി: ദേശീയപാത 17, 47 എന്നിവ നാലുവരിയാക്കാനുള്ള ഭൂമിയേറ്റെടുക്കുന്നതിന് വേണ്ട നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനത്തിന്‍െറ പുരോഗതി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി അഞ്ചംഗ സമിതി രൂപീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് കേരളം മുന്നോട്ടുവെച്ച എല്ലാ നിര്‍ദേശങ്ങളും കേന്ദ്ര ഗതാഗത മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍െറ യൂനിറ്റ് വയനാട്ടില്‍ സ്ഥാപിക്കുന്നതിന് കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. യൂനിറ്റ് സ്ഥാപിക്കാനുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെ ത്തിയിട്ടുണ്ട്. ഭൂമി എപ്പോള്‍ വേണമെങ്കിലും കൈമാറാന്‍ തയാറാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ ചീഫ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ, ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറിമാരും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജഗത് പ്രകാശ് നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ ഷാനവാസ്, ജോയി എബ്രഹാം എന്നിവരും പങ്കെടുത്തു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും