E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കൈയ്യേറ്റങ്ങള്‍ക്ക് അംഗീകാരംനൽകിയ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഭൂപതിവ് ചട്ട നിയമം ഭേദഗതി ചെയ്ത് ജൂണ്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് ചട്ടങ്ങളില്‍ ഭേദഗതി നടത്തിയതെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൂടുതല്‍ പേര്‍ക്ക് സഹായമാകുമെന്ന ഉദ്ദേശത്തോടെയാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍ വിഷയം പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായതിനാലാണ് പിന്‍വലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് സഹായം കിട്ടുവാന്‍ വേണ്ടിയാണ് നിയമത്തില്‍ ഭേദഗതികള്‍ നടത്

Text size
Reading theme
കൈയ്യേറ്റങ്ങള്‍ക്ക് അംഗീകാരംനൽകിയ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഭൂപതിവ് ചട്ട നിയമം ഭേദഗതി ചെയ്ത് ജൂണ്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കൂടുതല്‍ പേര്‍ക്ക് സഹായമാകുമെന്ന ഉദ്ദേശത്തോടെയാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍ വിഷയം പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായതിനാലാണ് പിന്‍വലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് സഹായം കിട്ടുവാന്‍ വേണ്ടിയാണ് നിയമത്തില്‍ ഭേദഗതികള്‍ നടത്തിയത്. പട്ടയം നല്‍കണമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പലരും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ചര്‍ച്ചകളും നടന്നിരുന്നു. നിയമ വിധേയമായി തന്നെ ജനങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കണം എന്ന് തന്നെയാണ് തന്‍െറ അഭിപ്രായമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സംസ്ഥാനത്തെ മലയോരമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ പത്ത് വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ സാധൂകരിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ പതിച്ചുനല്‍ക്കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നു. 1964ലെ കേരള ഭൂപതിവ് നിയമവും ചട്ടവുമാണ് ഭേദഗതി ചെയ്തത്. സംസ്ഥാനത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഉത്തരവ് കോണ്‍ഗ്രസിനകത്ത് തന്നെ വിവാദമായിരുന്നു. എയും ഉത്തരവിനെതിരെ പരസ്യമായി രംഗത്തത്തെിയിരുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →