തിരുവനന്തപുരം : തങ്ങളുടെ വകുപ്പുകളില്‍ അമിതമായി കൈകടത്തുന്നു എന്നാരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്കി. ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. വിജിലന്‍സിന്റെ ശുപാര്‍ശ പ്രകാരം ആഭ്യന്തര വകുപ്പ് രണ്ട് ചീഫ് എന്ജിനീയര്മാക്കെതിരെ നടപടി എടുത്തതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. കടലുണ്ടിയിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിജലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചീഫ് എഞ്ചിനയര്മാരെ സസ്പെന്‍ഡ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്ജിനയര്മാരെ സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ആഭ്യന്തര വകുപ്പ് തങ്ങളോട് ആലോചിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
ഏകപക്ഷീയമായ നിലപാടുകളാണ് ആഭ്യന്തര വകുപ്പിന്റേത്. പല കാര്യങ്ങളിലും വകുപ്പ് മന്ത്രിമാരെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ കൈ കടത്തുന്നത് ഉചിതമായ രീതിയല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി അടിയന്തരമായി പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം പൊതുമരാമത്ത്, ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്റ് ചെയ്യാനുള്ള ഫയലില്‍ വകുപ്പ് തല മന്ത്രിമാരോട് ആലോചിക്കാതെ ഒപ്പിട്ടതാണ് മന്ത്രിമാരേ ചൊടിപ്പിച്ചത്.
സംഭവത്തില്‍ ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും മുഖ്യമന്ത്രിയെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൊതുമരാമത്ത് സെക്രട്ടറിക്കെതിരെ നടത്തിയ നടപടി പിന്‍വലിക്കണമെന്നാണ് തന്റെ നിലപാടെന്ന് പ്രശ്നത്തില്‍ വി കെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. ഇക്കാര്യം രമേശ് ചെന്നിത്തലയോടാണ് ആദ്യം സംസാരിച്ചത്. മുഖ്യമന്ത്രിയോടും ഇതേ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് താന്‍ ചൂണ്ടികാട്ടിയതെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. എന്നാല്‍ പ്രശ്നത്തെപറ്റി പിന്നീട് പ്രതികരിക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും