കോഴിക്കോട് : മുന്‍കാല നായിക ലിസി വീണ്ടും സിനിമയില്‍ സജീവമാകുന്നു. തിലകരാജ് സംവിധാനം ചെയ്യുന്ന "ഈ ശബ്ദം' എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. 20 വര്‍ഷത്തിനു ശേഷമുള്ള വരവില്‍ മാവോയിസ്റ്റിന്റെ വേഷത്തിലാണ് ലിസി വെള്ളിത്തിരയിലെത്തുക. ആയോധനകലയില്‍ വിദഗ്ധയായ ശക്തമായ സ്ത്രീകഥാപാത്രമാകുമിത്.
കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഛായാഗ്രാഹകന്‍ വിപിന്‍ മോഹനാണ്. മോഹന്‍ സിത്താരയാണ് സംഗീതം. ചിത്രീകരണം ആഗസ്ത് 18ന് ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും. 1982ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത "ഇത്തിരി നേരം ഒത്തിരിക്കാര്യം' എന്ന ചിത്രത്തിലൂടെയാണ് ലിസി അഭിനയരംഗത്തെത്തിയത്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും