മനാമ: ബഹ്റൈനിലെ സിത്രയില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടു. എട്ടു പൊലിസു കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം.
ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനം. പൊലിസുകാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയാണ് ഭീകരാക്രമണം ഉണ്ടായതായത്. ഇറാനില്‍നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ബഹ്റൈനിലേക്ക് കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം വിഫലമാക്കിയിരുന്നു. സിത്രയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ചതുപോലുള്ള സ്ഫോടക വസ്തുക്കളാണെന്ന് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തെ ശൂറാ കൗണ്‍സില്‍ ശക്തിയായി അപലപിച്ചു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും