കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒരുതരത്തിലുമുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കി. ഇന്നലെ ഇന്‍ഫോപാര്‍ക്കില്‍ സബ്കലക്ടര്‍ സുഹാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഒഴിപ്പിക്കല്‍ നടപടി വിശകലനം ചെയ്ത് ജില്ല കളക്ടറുടെ ചേംബറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവുകള്‍ മാനിച്ചുകൊണ്ടായിരിക്കും നടപടികള്‍ സ്വീകരിക്കുക. ഇന്‍ഫോപാര്‍ക്കിന്റെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ അവലോകനം ചെയ്യുന്നത് ചീഫ് സെക്രട്ടറിയാണ്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കും. നിര്‍ദ്ദിഷ്ട മെട്രോ റെയില്‍ പദ്ധതി ഇന്‍ഫോപാര്‍ക്കിന് നീട്ടുന്നതു സംബന്ധിച്ച്് ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൈപ്പ്ലൈന് സ്ഥാപിക്കുന്നതു സംബന്ധിച്ച് ആഗോള ടെന്‍ഡര്‍ ഉടന്‍ ഉണ്ടാകും. പൈപ്പ്ലൈന് സ്ഥാപിക്കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയത്തിനു സര്‍ക്കാര്‍ ശ്രമിച്ചുവരുകയാണ്. കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച യോഗം കണ്ണൂരില്‍ ചേര്‍ന്നിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വീതി 20 മീറ്ററില്‍ നിന്നു പത്തു മീറ്ററായി കുറയ്ക്കുന്നതിനു ജയിംസ് മാത്യു എം എല്‍ എയുടെ നിര്‍ദേശം ഗെയില്‍ സമ്മതിച്ചിട്ടുണ്ട്.
ആഗസ്റ്റ് 15ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി വരുമ്പോള്‍ ഇതു സംബന്ധിച്ചു അന്തിമ തീരുമാനമുണ്ടാകും. ഗെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന് വാറ്റ് നികുതി ഇനത്തില്‍ 1500 കോടി രൂപയുടെ നേട്ടമുണ്ടാക്കുന്നതാണ്. മാത്രമല്ല വൈദ്യുതി ഉത്പാദനചെലവ് ഇപ്പോഴത്തെ 14 രൂപയില്‍ നിന്ന് ഏഴുരൂപയായി കുറയ്ക്കാനും കഴിയും. എല്ലാ വീടുകളിലും പ്രകൃതിവാതകം എത്തിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ പ്രകൃതിവാതക ഇന്ധനത്തിലേക്കു മാറിക്കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മാത്രമായി ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും