കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാതല ഓണം മേള കലൂര്‍ ഖാദി ടവറില്‍ ആരംഭിച്ചു. ആഗസ്റ്റ് 27 വരെ ഖാദി ഉല്പന്നങ്ങള്ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നുണ്ട്. ഓണം മേള ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര ഉദ്ഘാടനം ചെയ്തു. എന്‍. പ്രസന്നകുമാര്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ചാന്ദിനി പ്രസംഗിച്ചു.
ഖാദി തുണിത്തരങ്ങള്‍ക്കൊപ്പം റെഡിമെയ്ഡ് ഉല്പന്നങ്ങള്, മുറാദാബാദില്‍ നിന്നുള്ള വെങ്കല രൂപങ്ങള്‍, വിളക്കുകള്‍, പാത്രങ്ങള്‍, ഹൈദരാബാദില്‍ നിന്നുള്ള ബ്ലാക്ക് മെറ്റല്‍ ഉല്പന്നങ്ങള് എന്നിവയും മേളയിലുണ്ട്. കയറ്റുമതി നിലവാരമുള്ള തുകല്‍ ഉല്പന്നങ്ങള്, ബാഗുകള്‍, കോലാപ്പുരി ചെരുപ്പുകള്‍ എന്നിവ മേളയിലെ പ്രത്യേകം ഇനങ്ങളാണ്. എന്‍. പ്രസന്നകുമാര്‍ അറിയിച്ചു. ഓണം മേളയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്കുന്ന കൂപ്പണുകളില്‍ നിന്ന് ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 25 പവന് സമ്മാനം നല്‍കുന്നുണ്ട്. കൂടാതെ ഒട്ടനവധി മറ്റ് സമ്മാനങ്ങളുമുണ്ട്



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും