E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകളുടെ തിളക്കത്തില്‍ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍.

കൊച്ചി: സംസ്ഥാനത്തെ മികച്ച യൂണിവേഴ്‌സിറ്റി/ഡയറക്ടറേറ്റായി കളമശ്ശേരി സാങ്കേതികാധ്യാപക പരിശീലന ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിനെയും മികച്ച പ്രോഗ്രാം കോ ഓഡിനേറ്ററായി അബ്ദുള്‍ ജബ്ബാര്‍ അഹമ്മദിനെയും തിരഞ്ഞെടുത്ത് എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചു. 2011-12 2002-03 വര്‍ഷങ്ങളിലും ഈ പുരസ്‌കാരം എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന് ലഭിച്ചിരുന്നു. അതോടൊപ്പം സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് യൂണിറ്റായി മൂവാറ്റുപുഴ ഹോളി കിംഗ്‌സ് കോളേജ് ഓഫ് എഞ്ചിനീയറീം

Text size
Reading theme
നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകളുടെ തിളക്കത്തില്‍ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍.

കൊച്ചി: സംസ്ഥാനത്തെ മികച്ച യൂണിവേഴ്‌സിറ്റി/ഡയറക്ടറേറ്റായി കളമശ്ശേരി സാങ്കേതികാധ്യാപക പരിശീലന ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിനെയും മികച്ച പ്രോഗ്രാം കോ ഓഡിനേറ്ററായി അബ്ദുള്‍ ജബ്ബാര്‍ അഹമ്മദിനെയും തിരഞ്ഞെടുത്ത് എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചു. 2011-12 2002-03 വര്‍ഷങ്ങളിലും ഈ പുരസ്‌കാരം എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന് ലഭിച്ചിരുന്നു. അതോടൊപ്പം സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് യൂണിറ്റായി മൂവാറ്റുപുഴ ഹോളി കിംഗ്‌സ് കോളേജ് ഓഫ് എഞ്ചിനീയറീംഗ് ആന്‍ഡ് ടെക്‌നോളജിയെയും മികച്ച പ്രോഗ്രാം ഓഫീസറായി അതേ കോളേജിലെ സി എം ഷാജഹാനെയും തിരഞ്ഞെടൂത്തു.

സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് വളന്റിയര്‍മാരായി ടെക്‌നിക്കല്‍ സെല്ലിലെ കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറീംഗ് കോളേജിലെ വളന്റിയറായ അനുഷ എ, തൃശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വളന്റിയറായ സി. പി ജിസ്‌ന, എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലുള്ള 147 എഞ്ചിനീയറിംഗ് / പോളിടെക്‌നിക് കോളേജുകളിലായി 16000 വളന്റിയര്‍മാരാണ് എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിലുള്ളത്. 45 കോടി രൂപയുടെ ആസ്തി പൊതുഖജനാവിന് വേണ്ടി പുനസൃഷ്ടിക്കുകയും നൈപുണ്യ വികസന പരിപാടിയായ 'എന്‍ഐഎസ്' മുഖാന്തിരം ഒന്നരലക്ഷത്തില്പരം പൊതുജനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്തതിനാണ് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിനും പ്രോഗ്രാം കോ ഓഡിനേറ്റര്‍ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. സാധാരണ നടത്തിവരാറുള്ള എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കരിക്കുലം സംബന്ധിയായ നൂതന പ്രോജക്ടുകളിലൂടെ വിദ്യാര്‍ത്ഥികളെ സോഷ്യല്‍ എഞ്ചിനീയര്‍മാരായി വാര്‍ത്തെടുക്കാനുതകുന്ന തരത്തില്‍ എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് വഴിയാണ് പ്രോഗ്രാം കോ

ഓഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ് സംസ്ഥാന അവാര്‍ഡ് നേടിയത്.

രാജ്യത്തെ ആദ്യ ഇ ഗവേണന്‍സ് എന്‍എസ്എസ് ഓണ്‍ലൈന്‍ പോര്‍ട്ടലായ പെന്റ, ഇ ഗവേണന്‍സ് ലിറ്ററസി പ്രോഗ്രാം സദ്ഭരണത്തിന് ഇഭരണം, സ്വച്ഛഭാരത് അഭിയാന്‍ വഴി 258 ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണം, നൈപുണ്യ വികസന പരിപാടിയായ എന്‍ഐഎസ്, സര്‍ക്കാരാശുപത്രികളിലെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മ്മാണ പ്രോജക്ടായ പുനര്‍ജ്ജനി വഴിയായി സര്‍ക്കാരാശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുനനിര്‍മ്മാണം, സംസ്ഥാനതലത്തിലുള്ള ദുരന്തനിവാരണ വളന്റിയര്‍ സേന എന്‍ഡാര്‍ട്ട്, ഊര്‍ജ്ജസംരക്ഷണ പ്രൊജക്ടായ നെസ്റ്റ് ഊര്‍ജ്ജകേന്ദ്ര, സംരംഭകത്വ വികസന പരിപാടിയായ നെറ്റ്, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമായ നിയര്‍, ലിംഗസമത്വ ബോധവല്‍ക്കരണ പരിപാടി ജസ്റ്റ്, മാലിന്യ നിര്‍മ്മാര്‍ജ്ജന സംസ്‌കരണ പ്രോഗ്രാം മാലിന്യം നമ്മുടെ സമ്പത്ത്, ജലസംരക്ഷണ പ്രോജക്ടായ ജലസഞ്ജീവനി, അതോടൊപ്പം സഹപാഠിക്കൊരു വീട്, ഇ സാക്ഷരത, നാളേക്കൊരല്പം വൈദ്യുതി, ഡിജിറ്റല്‍ പഞ്ചായത്ത്, ഗ്രാമീണ ലൈബ്രറി ഡിജിറ്റൈസേഷന്‍, ഗ്രാമീണ ഗാര്‍ഹിക വൈദ്യുതീകരണം തുടങ്ങിയ നൂതനപ്രൊജക്ടുകള്‍ ഫലപ്രദമായി നടത്തിയതിന് അംഗീകാരമായാണ് ഈ അവാര്‍ഡ് ലഭിച്ചത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →